ഉത്തര്‍പ്രദേശിൽ രാഷ്ട്രീയ തന്ത്രം മാറ്റിപ്പിടിച്ച് കോൺഗ്രസ്സ്; നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല, പകരം ഇന്ത്യാ സഖ്യ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കും; ഇക്കുറി കോൺഗ്രസ് പ്രവർത്തിക്കുക സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കാന്‍ വേണ്ടി; ലക്ഷ്യം ബിജെപിയെ തറപറ്റിക്കുക എന്നത് മാത്രം !

New Update
Congress

ലഖ്‌നൗ: പതിവ് രാഷ്ട്രീയ രീതികൾ മാറ്റിപ്പിടിച്ച് ഇക്കുറി ഉത്തര്‍പ്രദേശിൽ പുതിയ തന്ത്രം ആവിഷ്കരിക്കുകയാണ് കോൺഗ്രസ്സ്. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്നും ഇന്ത്യാ സഖ്യ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ പുതിയ രാഷ്ട്രീയ നീക്കങ്ങൾക്ക് തുടക്കം കുറിച്ചു.

Advertisment

ഒന്‍പത് മണ്ഡലങ്ങളിലേക്കാണ് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് പറഞ്ഞു.


ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെയും പരാമാവധി വോട്ടുകള്‍ ഏകീകരിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.


രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനും മതേതരത്വം സംരക്ഷിക്കുകയെന്നതിനുമാണ് പ്രധാനപരിഗണന. ഈ സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടത്. പകരം ഇന്ത്യാ സഖ്യത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

2027ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്ല മുന്നേറ്റം സൃഷ്ടിക്കാന്‍ ബിജെപി സ്ഥാനാര്‍ഥികളുടെ പരാജയം ഉറപ്പാക്കേണ്ടതുണ്ട്. ഇന്ന് ബിജെപിയുടെ മുന്നേറ്റം തടയാനായില്ലെങ്കില്‍ രാജ്യത്തിന്റെ ഭരണഘടനയും പരസ്പര സൗഹാര്‍ദവും തകുന്ന സ്ഥിതിയുണ്ടാകും.

ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകളെ കുറിച്ചല്ല, സീറ്റുകളിലെ വിജയമാണ് ലക്ഷ്യം. എഐസിസിയും സംസ്ഥാന കോണ്‍ഗ്രസ് ഘടകങ്ങളും ഒറ്റക്കെട്ടായാണ് തീരുമാനം കൈക്കൊണ്ടതെന്നും സംസ്ഥാനത്തിന്റെ ചുമതലുള്ള എഐസിസി നേതാവ് അവിനാഷ് പാണ്ഡെ പറഞ്ഞു.

Advertisment