വിക്രവാണ്ടി: പെരിയാര്‍, കാമരാജ്, അംബേദ്കര്‍ തുടങ്ങിയവരാണ് തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ തലവന്മാരെന്ന് വിജയ്. വിക്രവാണ്ടിയില്‍ നടന്ന ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പറയുന്നതല്ല, പ്രവൃത്തിക്കുന്നതിലാണ് കാര്യം. സിനിമയില്‍ അഭിനയിച്ച് പണം സമ്പാദിച്ചാല്‍ പോരെയെന്നാണ് ആദ്യം ചിന്തിച്ചത്. ഒരു പരിധിക്കപ്പുറം സമ്പാദിച്ചിട്ട് എന്ത് കാര്യം. തന്നെ ഈ നിലയിലെത്തിച്ച ജനങ്ങള്‍ക്ക് തിരിച്ച് എന്താണ് നല്‍കേണ്ടതെന്ന് ചിന്തിച്ചപ്പോഴാണ് രാഷ്ട്രീയം എന്ന ആശയം മനസില്‍ വന്നതെന്ന് അദ്ദേഹം പറഞ്ഞു.
'ഒരു മുടിവോടെ താൻ വന്തിരിക്കേൻ, നോ ലുക്കിങ് ബാക്ക്' എന്ന് വിജയ് പറഞ്ഞത് അണികളെ ആവേശം കൊള്ളിച്ചു. ഒരു കുടുംബം സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ഡിഎംകെയെ പരോക്ഷമായി വിമര്‍ശിച്ച് പറഞ്ഞു. ദ്രാവിഡ മോഡൽ രാഷ്ട്രീയം പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയത്തിൽ താനൊരു കുട്ടിയാണ്. പക്ഷേ ഭയമില്ലാതെയാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളായിരിക്കുമെന്ന് വിജയ് വ്യക്തമാക്കി.