ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​നും ന​ട​നു​മാ​യ വി​ജ​യി​യെ സി​ബി​ഐ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ചു. ചൊ​വ്വാ​ഴ്ച ചെ​ന്നൈ​യി​ലെ സി​ബി​ഐ ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദ്ദേ​ശം

ക​രൂ​രി​ൽ ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് നി​ര​വ​ധി​യാ​ളു​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

New Update
VIJAY

ചെ​ന്നൈ: ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​നും ന​ട​നു​മാ​യ വി​ജ​യി​യെ സി​ബി​ഐ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ചു. ക​രൂ​രി​ൽ ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് നി​ര​വ​ധി​യാ​ളു​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

Advertisment

ചൊ​വ്വാ​ഴ്ച ചെ​ന്നൈ​യി​ലെ സി​ബി​ഐ ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.


ക​രൂ​രി​ലെ പൊ​തു​യോ​ഗ​ത്തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​ങ്ങ​ളും പ​രി​ക്കു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യോ എ​ന്നും സം​ഘാ​ട​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച​ക​ൾ സം​ഭ​വി​ച്ചോ എ​ന്നു​മാ​ണ് സി​ബി​ഐ അ​ന്വേ​ഷി​ക്കു​ന്ന​ത്.

ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് വി​ജ​യി​യെ സി​ബി​ഐ ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ളി​ക്കു​ന്ന​ത്. നേ​ര​ത്തെ ന​ൽ​കി​യ മൊ​ഴി​ക​ളി​ലെ വ്യ​ക്ത​ത കു​റ​വാ​ണ് വീ​ണ്ടും സ​മ​ൻ​സ് അ​യ​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം.

Advertisment