കരൂർ ദുരന്തം: റിസോർട്ടിൽ ഓരോ കുടുംബങ്ങത്തെയും നേരിട്ട് കണ്ടു, സാമ്പത്തിക സഹായം ഉറപ്പ് നൽകി നടൻ

കരൂർ ദുരന്തം: റിസോർട്ടിൽ ഓരോ കുടുംബങ്ങത്തെയും നേരിട്ട് കണ്ടു, സാമ്പത്തിക സഹായം ഉറപ്പ് നൽകി നടൻ

New Update
Vijay

ചെന്നൈ : കരൂരിൽ തമിഴക വെട്രി കഴകം പരിപാടിക്കിടെ തിക്കിലും തിരക്കിലും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ തന്റെയൊപ്പം ചേർത്തുനിർത്തി നടനും പാർട്ടി അധ്യക്ഷനുമായ വിജയ് .

Advertisment

ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തെ ഒരു റിസോർട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. 37 കുടുംബങ്ങളാണ് മഹാബലിപുരത്തേക്ക് എത്തിയിരുന്നത്.

vijay

ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് ദുരിതബാധിതരുടെ കുടുംബങ്ങളെ നേരിട്ട് കാണുന്നത്.


എല്ലാ കുടുംബങ്ങൾക്കും തമിഴക വെട്രി കഴകം സാമ്പത്തിക സഹായവും കുട്ടികളുടെ വിദ്യാഭ്യാസ സഹായവും ഉറപ്പുനൽകിയിട്ടുണ്ട്.

ദുരിതത്തിലായ കുടുംബങ്ങൾക്ക് നേരിട്ട് അനുശോചനം അറിയിക്കുന്നതിനും പിന്തുണ വാഗ്ദാനം ചെയ്യുന്നതിനുമായാണ് ടി.വി.കെ. വിജയുമായി കൂടിക്കാഴ്ച സംഘടിപ്പിച്ചത്.

karoor

 മുറികളിൽ നേരിട്ടെത്തിയാണ് ഓരോ കുടുംബത്തെയും വിജയ് കണ്ടത്. എല്ലാവർക്കും വിജയ് സാമ്പത്തിക സഹായം ഉറപ്പുനൽകിയതായാണ് വിവരം.

കറൂരിൽ നിന്ന് 37 കുടുംബങ്ങളെയാണ് മഹാബലിപുരത്തേക്ക് കൊണ്ടുവന്നത്. പാർട്ടി ബുക്ക് ചെയ്ത 50 ഓളം മുറികളുള്ള റിസോർട്ടിൽ വെച്ച് വിജയ് ഓരോ കുടുംബാംഗങ്ങളെയും വ്യക്തിഗതമായി കണ്ടു.

vijay

ദുരിതമനുഭവിക്കുന്നവരുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ ഉൾപ്പെടെ എല്ലാ സഹായങ്ങളും നൽകുമെന്ന് വിജയ് ഉറപ്പുനൽകി. 

Advertisment