വഖഫ് ഭേദഗതി ബിൽ: അവലോകനത്തിന് സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു; സമിതിയില്‍ 31 അംഗങ്ങള്‍; 21 പേരും ലോക്‌സഭയില്‍ നിന്ന്, 10 രാജ്യസഭാംഗങ്ങളും

വഖഫ് ഭേദഗതി ബിൽ പരിശോധിക്കാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർള വെള്ളിയാഴ്ച 31 അംഗ സംയുക്ത പാർലമെൻ്ററി സമിതി(ജെപിസി)ക്ക് രൂപം നൽകി

New Update
loksabha Untitleddi.jpg

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബിൽ പരിശോധിക്കാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർള വെള്ളിയാഴ്ച 31 അംഗ സംയുക്ത പാർലമെൻ്ററി സമിതി(ജെപിസി)ക്ക് രൂപം നൽകി. 31 അംഗങ്ങളിൽ 21 പേർ ലോക്‌സഭയിൽ നിന്നുള്ളവരും ബാക്കി 10 പേർ രാജ്യസഭയിൽ നിന്നുള്ളവരുമാണ്.

Advertisment

എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി, കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് എന്നിവരും സമിതിയിൽ ഇടംപിടിച്ചിട്ടുണ്ട്. 

ജെപിസിയിലെ 21 ലോക്‌സഭാ എംപിമാർ:

  • അസദുദ്ദീൻ ഒവൈസി (എഐഎംഐഎം)
  • ഇമ്രാൻ മസൂദ് (കോൺഗ്രസ്)
  • നിഷികാന്ത് ദുബെ (ബിജെപി)
  • തേജസ്വി സൂര്യ (ബിജെപി)
  • അപരാജിത സാരംഗി (ബിജെപി)
  • ജഗദാംബിക പാൽ (ബിജെപി)
  • സഞ്ജയ് ജയ്‌സ്വാൾ (ബിജെപി)
  • ദിലീപ് സൈകിയ (ബിജെപി)
  • അഭിജിത് ഗംഗോപാധ്യായ (ബിജെപി)
  • ഡി കെ അരുണ (ബിജെപി)
  • ഗൗരവ് ഗൊഗോയ് (കോൺഗ്രസ്)
  • മുഹമ്മദ് ജാവേദ് (കോൺഗ്രസ്)
  • മൗലാന മൊഹിബുള്ള നദ്വി (എസ്പി)
  • കല്യാൺ ബാനർജി (എഐടിസി)
  • എ രാജ (ഡിഎംകെ)
  • ലവു ശ്രീകൃഷ്ണ ദേവരായലു (ടിഡിപി)
  • ദിലേശ്വർ കമൈത് (ജെഡിയു)
  • അരവിന്ദ് സാവന്ത് (ശിവസേന-യുബിടി)
  • സുരേഷ് ഗോപിനാഥ് മഹാരെ (എൻസിപി-ശരദ് പവാർ)
  • നരേഷ് ഗൺപത് മ്ഹസ്കെ (ശിവസേന)
  • അരുൺ ഭാരതി (എൽജെപി-ആർവി)
Advertisment