New Update
/sathyam/media/media_files/WZDzcWaMrPsnlFhjt5mZ.jpg)
ന്യൂഡല്‍ഹി: മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വെന്നിക്കൊടി പാറിച്ചു. വയനാട്ടിലും, റായ്ബറേലിയിലും വന്‍ ഭൂരിപക്ഷമാണ് അതത് മണ്ഡലങ്ങളിലെ ജനങ്ങള്‍ രാഹുലിന് സമ്മാനിച്ചത്. എന്നാല്‍ രണ്ട് സീറ്റുകളില്‍ ഒരെണ്ണം ഉപേക്ഷിക്കേണ്ടി വരുമെന്ന് വ്യക്തമാക്കുകയാണ് രാഹുല്‍ ഗാന്ധി. ഏത് സീറ്റാണ് ഉപേക്ഷിക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് സീറ്റാണ് നിലനിര്‍ത്തേണ്ടതെന്ന് തീരുമാനിക്കേണ്ടതുണ്ടെന്നും, ജനങ്ങളുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും രാഹുല്‍ സൂചിപ്പിച്ചു.
#WATCH | Congress leader Rahul Gandhi says, "I have won from Rae Bareli and Wayanad and I thank the voters. I need to decide which seat I will retain. I haven't decided yet." pic.twitter.com/ZEMveYlxVZ
— ANI (@ANI) June 4, 2024
"ഭരണഘടനയെ രക്ഷിക്കാനുള്ള പോരാട്ടമായിരുന്നു. സഖ്യകക്ഷികൾക്ക് ഞാൻ നന്ദി പറയുന്നു. ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പ് നിങ്ങൾ സ്വീകരിച്ചു," അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽ ഇന്ത്യാ മുന്നണി സർക്കാർ രൂപീകരിക്കുമോ എന്ന ചോദ്യത്തിന് പ്രതിപക്ഷ സഖ്യ നേതാക്കളുടെ യോഗം ഉണ്ടെന്നും അതിന് ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.