ആഗ്ര: ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങാന്‍ മറന്നതിന് വിവാഹമോചനം തേടി ഭാര്യ. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം നടന്നത്. സ്ത്രീക്ക് എല്ലാ ദിവസവും കുർകുറെ കഴിക്കുന്ന ശീലമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഭര്‍ത്താവ് കുര്‍കുറെ വാങ്ങാന്‍ മറന്നതിനെ തുടര്‍ന്ന് ഇവര്‍ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം തനിക്ക് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തി.
കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹം നടന്നത്. എല്ലാ ദിവസവും ജങ്ക് സ്നാക്ക് കഴിക്കാനുള്ള ഭാര്യയുടെ വർദ്ധിച്ചുവരുന്ന ആസക്തി തന്നെ ആശങ്കാകുലനാക്കിയതായി ഭർത്താവ് കൂട്ടിച്ചേർത്തു ഭർത്താവ് തന്നെ മർദിക്കുന്നത് പതിവായതിനാലാണ് താൻ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയതെന്നാണ് യുവതി പറയുന്നത്.