Advertisment

ലോ​ക​ക​പ്പ് കലാശപ്പോരിന് ഒരുങ്ങി അ​ഹ​മ്മ​ദാ​ബാ​ദ്; മത്സരം നടക്കുന്ന ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ലും ന​ഗ​ര​ത്തി​ലും ക​ന​ത്ത സു​ര​ക്ഷ; 6,000 ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചു

author-image
നാഷണല്‍ ഡസ്ക്
Nov 19, 2023 00:20 IST
New Update
F

അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ ലോ​ക​ക​പ്പ് ഫൈ​ന​ൽ മ​ത്സ​രം ന​ട​ക്കു​ന്ന ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ലും അ​ഹ​മ്മ​ദാ​ബാ​ദ് ന​ഗ​ര​ത്തി​ലും ക​ന​ത്ത സു​ര​ക്ഷ. 6,000 സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​വി​ടെ വി​ന്യ​സി​ച്ചു.

Advertisment

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഓ​സ്‌​ട്രേ​ലി​യ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി റി​ച്ചാ​ർ​ഡ് മാ​ർ​ല​സും മ​ത്സ​രം കാ​ണാ​നെ​ത്തു​മെ​ന്ന് അ​ഹ​മ്മ​ദാ​ബാ​ദ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജി.​എ​സ്. മാ​ലി​ക് അ​റി​യി​ച്ചു.

6,000 ഉ​ദ്യോ​ഗ​സ്ഥ​രി​ൽ, ഏ​ക​ദേ​ശം 3,000 പേ​ർ സ്റ്റേ​ഡി​യ​ത്തി​ന​ക​ത്തും മ​റ്റു​ള്ള​വ​രെ ക​ളി​ക്കാ​രും മ​റ്റ് വി​ശി​ഷ്ട വ്യ​ക്തി​ക​ളും താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ പോ​ലു​ള്ള മ​റ്റ് പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ് വി​ന്യ​സി​ക്കു​ക​യെ​ന്ന് മാ​ലി​ക് അ​റി​യി​ച്ചു.

ഗു​ജ​റാ​ത്ത് പോ​ലീ​സ്, റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സ് (RAF), ഹോം ​ഗാ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ​വ​രെ​യാ​ണ് സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ആ​ർ​എ​എ​ഫി​ന്‍റെ ഒ​രു ക​മ്പ​നി സ്റ്റേ​ഡി​യ​ത്തി​ന​ക​ത്തും ഒ​രു ക​മ്പ​നി​യെ സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്തും വി​ന്യ​സി​ക്കും.

ഐ​ജി, ഡി​ഐ​ജി റാ​ങ്കി​ലു​ള്ള നാ​ല് മു​തി​ർ​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും 23 ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (ഡി​സി​പി) റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും സു​ര​ക്ഷാ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക​യും മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്യും. ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ 39 അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​മാ​രും 92 പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രും ഉ​ണ്ടാ​കും.

ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യു​ടെ (എ​ൻ​ഡി​ആ​ർ​എ​ഫ്) ടീ​മു​ക​ളെ ന​ഗ​ര​ത്തി​ൽ വി​ന്യ​സി​ക്കു​മെ​ന്നും അ​ഹ​മ്മ​ദാ​ബാ​ദ് പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് മ​ത്സ​രം.

 

 

 

 

 

 

Advertisment