/sathyam/media/media_files/2024/11/01/5x6wMrMsq6id64c68ZPu.jpg)
ഭോപ്പാല്‍: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. മധ്യപ്രദേശിലെ ഭിന്ദിലാണ് സംഭവം നടന്നത്. പാചകം ചെയ്യുന്നതിനിടെ മൊബൈല്‍ കൈയ്യില്‍ നിന്ന് വഴുതി തിളച്ച എണ്ണയിലേക്ക് വീഴുകയായിരുന്നു.
പിന്നാലെ ബാറ്ററി പൊട്ടിത്തെറിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് യുവാവിന്റെ അന്ത്യം. ഭിന്ദിലെ ലാഹാർ സ്വദേശിയായ ചന്ദ്രപ്രകാശ് എന്നയാളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ആംബുലന്‍സ് എത്താന്‍ വൈകിയെന്ന് കുടുംബം ആരോപിച്ചു. ആദ്യം ലാഹാറിലെ സിവിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ഗ്വാളിയോറിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഗതാഗതക്കുരുക്ക് കാരണം ആംബുലന്‍സ് എത്താന്‍ വൈകിയെന്നാണ് റിപ്പോര്‍ട്ട്.
കൃത്യസമയത്ത് ഗ്വാളിയോറിലെ ആശുപത്രിയിൽ എത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് കുടുംബം പ്രതികരിച്ചു. യുവാവിന് ഭാര്യയും 14 വയസ്സുള്ള മൂത്ത മകളും 8 വയസ്സുള്ള ഒരു മകനുമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us