ഇസ്രായേൽ വിമർശനം; മോഡലിനെ പരസ്യത്തിൽനിന്ന് ഒഴിവാക്കി അഡിഡാസ്

1972ലെ മ്യൂണിക്ക് ഒളിമ്പിക്സിനിടെ 11 ഇസ്രായേൽ അത്‍ലറ്റുകളെ പലസ്തീൻ ബ്ലാക് സെപ്റ്റംബർ എന്ന ഗ്രൂപ്പ് ബന്ദിയാക്കിയിരുന്നു.

author-image
shafeek cm
New Update
adidas model

ബെർലിൻ: പലസ്തീനിലെ പ്രശസ്ത മോഡൽ ബെല്ല ഹദീദിനെ പരസ്യത്തിൽനിന്ന് ഒഴിവാക്കി അഡിഡാസ്. റെട്രോ എസ്.എൽ- 72 എന്ന ഷൂസിന്റെ പരസ്യത്തിൽ നിന്നാണ് കമ്പനി മോഡലിനെ ഒഴിവാക്കിയത്. 1972ലെ മ്യൂണിക്ക് ഒളിമ്പിക്സിനിടെ 11 ഇസ്രായേൽ അത്‍ലറ്റുകളെ പലസ്തീൻ ബ്ലാക് സെപ്റ്റംബർ എന്ന ഗ്രൂപ്പ് ബന്ദിയാക്കിയിരുന്നു. ആ സംഭവത്തെ അടിസ്ഥാനമാക്കി അഡിഡാസ് രൂപകൽപന ചെയ്ത ഷൂ ആണ് റെട്രോ എസ്.എൽ 72. പലസ്തീൻ അവകാശങ്ങൾക്കുവേണ്ടിയും ​ഗാസക്കെതിരായുള്ള ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കുന്നതിനും വേണ്ടി ശബ്ദമുയർത്തുന്നുന്ന മോഡലാണ് ബെല്ല ഹദീദ്.

Advertisment

11 ഇസ്രായേലികളും ജർമ്മൻ പൊലീസുകാരനും അഞ്ച് പലസ്തീൻ ആക്രമികളും 1972ലെ മ്യൂണിക്ക് ഒളിമ്പിക്സിനിടെയുണ്ടായ സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. കാമ്പയ്‌നിന്റെ ബാക്കി ഭാഗങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്ന് അഡിഡാസ് വെള്ളിയാഴ്ച പറഞ്ഞു. ഫുട്ബോൾ താരം ജൂൾസ് കൗണ്ടെ, ഗായിക മെലിസ ബോൺ, മോഡൽ സബ്രീന ലാൻ എന്നിവരുൾപ്പെടെ പ്രശസ്ത താരങ്ങളുമായി റെട്രോ എസ്.എൽ 72 കാമ്പയിൻ തുടരും.

Advertisment