/sathyam/media/media_files/4V2XwjlUJ4ytuLjizy4B.jpg)
കൊളംബോ: നാഷനൽ പീപ്പിൾ പവർ സഖ്യത്തിന്റെ ( എൻപിപി) അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റാകും. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരമുന(ജെവിപി) യുടെ നേതാവാണ് അനുര കുമാര ദിസനായകെ.
എന്നാല്‍ 50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാതിരുന്നതോടെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു. രണ്ടാം മുൻഗണന വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്.
ആദ്യഘട്ട വോട്ടെണ്ണലിൽ ജനത വിമുക്തി പെരമുന നേതാവായ ദിസനായകെ 42.32 % വോട്ടും സമാഗി ജന ബലവേഗയയുടെ (എസ്ജെബി) സജിത് പ്രേമദാസ 32.74 % വോട്ടും നേടി.
ഒരു സ്ഥാനാർഥിക്കും കേവല ഭൂരിപക്ഷമായ 50 % വോട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് രണ്ടാം റൗണ്ടിലേക്ക് വോട്ടെണ്ണല്‍ കടന്നത്. ശ്രീലങ്കയുടെ ചരിത്രത്തില്‍ തന്നെ രണ്ടാം മുന്‍ഗണന വോട്ടുകളെണ്ണുന്നത് ഇതാദ്യമാണ്.
മൂന്നാം സ്ഥാനത്തെത്തിയ നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയ്ക്ക് 17 ശതമാനം വോട്ടുകള്‍ മാത്രമേ പിടിക്കാനായുള്ളൂ. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ മൂത്തമകനും നിലവില്‍ പാര്‍മെന്റംഗവുമായ നമല്‍ രാജപക്‌സെയ്ക്ക് ലഭിച്ചത് 2.5 ശതമാനം വോട്ടുകള്‍ മാത്രം. 22 ജില്ലകളിൽ 15ലും ദിസനായകെ മുന്നിലെത്തി.