ഒടുവിൽ 500 വർഷത്തെ നിഗൂഢതയുടെ ചുരുളഴിഞ്ഞു ! സ്പെയിനിലെ സെവില്ലെ കത്തീഡ്രലിൽ കണ്ടെത്തിയ ഭൗതികാവശിഷ്ടം കൊളംബസിന്റേതെന്ന് സ്ഥിരീകരിച്ചു; കണ്ടെത്തിയത് ഡി.എന്‍.എ പരിശോധന വഴി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Christopher Columbus

മഡ്രിഡ്: വർഷം നീണ്ട ഗവേഷണത്തിന് ശേഷം സ്പെയിനിലെ സെവില്ലെ കത്തീഡ്രലിൽ കണ്ടെത്തിയ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടം ക്രിസ്റ്റഫർ കൊളംബസിന്റെതാണെന്ന് സ്ഥിരീകരിച്ചു. അമേരിക്കൻ ഭൂഖണ്ഡങ്ങളെ കുറിച്ച് ലോകത്തെ അറിയിച്ച നാവികനാണ് കൊളംബസ്.

Advertisment

1506ൽ മരണപ്പെട്ട കൊളംബസിനെ ചുറ്റിപ്പറ്റിയുള്ള 500 വർഷം പഴക്കമുള്ള നിഗൂഢതയാണ് ഡിഎൻഎ പരിശോധനയിലൂടെ ചുരുളഴിഞ്ഞത്. കൊളംബസിൻ്റെ ഡിഎൻഎയും ബന്ധുക്കളുടെ ഡിഎൻഎയും തമ്മിൽ താരതമ്യം ചെയ്യുകയായിരുന്നു. കൊളംബസിന്റെ പിന്‍തലമുറക്കാരുടേയും ബന്ധുക്കളുടേയും ഡി.എന്‍.എയുടെ താരതമ്യപഠനമാണ് ഇതിന് സഹായകമായത്.

മരണശേഷം കൊളംബസിന്റെ ഭൗതികശരീരം പലയിടങ്ങളിലേക്ക് മാറ്റിവയ്ക്കപ്പെട്ടതോടെയാണ് ഇതുസംബന്ധിച്ചുള്ള കൃത്യമായ വിവരം ലഭ്യമല്ലാതായിത്തീര്‍ന്നത്. അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ശരീരാവശിഷ്ടങ്ങളുടെ കൃത്യമായ ഉടമയെ കണ്ടെത്തുക സുഗമമാണെന്ന് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫൊറന്‍സിക് ശാസ്ത്രജ്ഞന്‍ മിഗ്വല്‍ ലോറെന്റ് പറഞ്ഞു.

Advertisment