Advertisment

ഗ്രീസിലെ കാട്ടുതീ: 77,000 ഹെക്ടര്‍ ഭൂമി കത്തി നശിച്ചു; കാട്ടുതീയില്‍ ഇതുവരെ മരണം 21 ആയി.

കാട്ടുതീ ഒന്‍പതാം ദിവസവും അണക്കാനിയിട്ടില്ല. ഇടിമിന്നലാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയം. വിമാനങ്ങളും ഹെലികോപ്റ്ററുകളും 600-ലധികം അഗ്‌നിശമന സേനാംഗങ്ങളും രംഗത്ത്

author-image
ഷാനവാസ് കാരിമറ്റം
Updated On
New Update
sylum-seekers-greece-wildfires-refugees-migration-climate-crisis

അഗ്‌നിശമന സേനാംഗങ്ങളും വിമാനങ്ങളും ഹെലികോപ്റ്ററുകളും തീ അണക്കാനുള്ള തീവ്ര ശ്രമത്തിലാണ

ഗ്രീസ്: കഴിഞ്ഞ 9 ദിവസമായി ഗ്രീസില്‍ എവ്റോസ്, അലക്സാണ്ട്രോപോളിസ് എന്നിവിടങ്ങളില്‍ തുടരുന്ന തീ ഇനിയും അണക്കാനായിട്ടില്ല. ഇതുവരെ കാട്ടുതീയില്‍ 21 പേര്‍ മരിച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ട 600-ലധികം അഗ്‌നിശമന സേനാംഗങ്ങള്‍, വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയുടെ സഹായത്തോടേയാണ് തീ അണയ്ക്കാനുള്ള ശ്രമം പുരഗോമിക്കുന്നത്.

Advertisment

രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളായ എവ്റോസ്, അലക്സാണ്ട്രോപോളിസ് എന്നിവിടങ്ങളില്‍ കഴിഞ്ഞ ആഴ്ചയില്‍ കാട്ടുതീയുമായി ബന്ധപ്പെട്ട 21 മരണങ്ങളില്‍ 20 പേരുടെ മരണത്തിന് കാരണമായതായി കരുതപ്പെടുന്ന ഈ തീപിടുത്തം ഒമ്പതാം ദിവസവും കത്തിക്കൊണ്ടിരിക്കുകയാണ്.

sylum-seekers-greece-wildfires-refugees-migration-climate-crisis-2

യൂറോപ്പിലെ ഏറ്റവും വലിയ തീപിടിത്തങ്ങളിലൊന്നാണ് ഇപ്പോള്‍ അലക്സാണ്ട്രോപോളിസ് നഗരത്തിന്റെ പുറം പ്രദേശങ്ങളില്‍ കനത്ത നാശം വിതയ്ക്കുന്നത്. ഞായറാഴ്ച 295 അഗ്‌നിശമന സേനാംഗങ്ങളും ഏഴ് വിമാനങ്ങളും അഞ്ച് ഹെലികോപ്റ്ററുകളും തീയണയ്ക്കുന്നുണ്ടെന്ന് അഗ്‌നിശമനസേന അറിയിച്ചു.

ഗ്രീസിലെ കാട്ടുതീയില്‍ 77,000 ഹെക്ടര്‍ (190,000 ഏക്കര്‍) പ്രദേശം ഇതുവരെ കത്തിനശിച്ചതായും 120 സജീവ ഹോട്ട്സ്പോട്ടുകളുണ്ടെന്നും യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് എമര്‍ജന്‍സി മാനേജ്മെന്റ് സര്‍വീസ് പറഞ്ഞു. ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു, 'വടക്കുകിഴക്കന്‍ ഗ്രീസില്‍ ഈ ദിവസങ്ങളില്‍ കത്തുന്ന അഗ്‌നിബാധയുടെ ഇരകളെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുന്നു'  ഗ്രീക്ക് ജനതയോട് അദ്ദേഹം പിന്തുണ പ്രഖ്യാപ്പിക്കുകയും ചെയ്തു.

ഗ്രീക്ക് തലസ്ഥാനത്തിന്റെ വടക്ക്-പടിഞ്ഞാറന്‍ പ്രദേശത്ത്, ദിവസങ്ങളായി മറ്റൊരു വലിയ കാട്ടുതീ ആളിക്കത്തുന്നുണ്ട്, നിരവധി വീടുകളും ജനവാസ മേഖലകളും കത്തി നശിക്കുകയും ചെയ്തു. ഏഥന്‍സിന് സമീപമുള്ള അവസാന ഹരിത പ്രദേശങ്ങളിലൊന്നായ പര്‍ണിത പര്‍വതത്തിലെ ദേശീയ പാര്‍ക്കിലേക്ക് തീ പടര്‍ന്നിട്ടുണ്ട്. 260 അഗ്‌നിശമന സേനാംഗങ്ങളും ഒരു വിമാനവും മൂന്ന് ഹെലികോപ്റ്ററുകളും തീയണക്കാന്‍ ശ്രമിക്കുന്നതായി അഗ്‌നിശമനസേന അറിയിച്ചു.

സൈക്ലാഡിക് ദ്വീപായ ആന്‍ഡ്രോസില്‍ ശനിയാഴ്ച ആരംഭിച്ച മൂന്നാമത്തെ വലിയ കാട്ടുതീ ഞായറാഴ്ചയും നിയന്ത്രണാതീതമായി കത്തിക്കൊണ്ടിരിക്കുകയാണ്, 73 അഗ്‌നിശമന സേനാംഗങ്ങളും രണ്ട് വിമാനങ്ങളും രണ്ട് ഹെലികോപ്റ്ററുകളും തീ അണക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ഇടിമിന്നലാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

കൊടുങ്കാറ്റും ചൂടുള്ള വരണ്ട വേനല്‍ക്കാല സാഹചര്യങ്ങളും തീ ആളിപ്പടരുന്നതിനും അഗ്‌നിശമന ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതിനും കാരണമായിട്ടുണ്ട്. ശനിയാഴ്ച, അഗ്‌നിശമന സേനാംഗങ്ങള്‍ 122 തീപിടുത്തങ്ങള്‍ അണച്ചു, വെള്ളിയാഴ്ച വൈകുന്നേരത്തിനും ശനിയാഴ്ച വൈകുന്നേരത്തിനും ഇടയിലുള്ള 24 മണിക്കൂറിനുള്ളില്‍ 75 തീപിടുത്തങ്ങള്‍ ഉണ്ടായതായി അഗ്‌നിശമന സേന അറിയിച്ചു.

തീ നിയന്ത്രണാതീതമായതോടെ ഗ്രീസ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് സഹായം തേടി. ജര്‍മ്മനി, സ്വീഡന്‍, ക്രൊയേഷ്യ, സൈപ്രസ് എന്നീ രാജ്യങ്ങള്‍ അഗ്നി ശമന വിമാനങ്ങള്‍ അയച്ചിട്ടുണ്ട്, റൊമാനിയ, ഫ്രാന്‍സ്, ചെക്ക് റിപ്പബ്ലിക്, ബള്‍ഗേറിയ, അല്‍ബേനിയ, സ്ലൊവാക്യ, സെര്‍ബിയ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ ഗ്രീസിലേക്ക് തിരിച്ചു.

wildfire sylum-seekers-greece-wildfires-refugees-migration-climate-crisis ഗ്രീസ് Greaace
Advertisment