മലാവി വൈസ് പ്രസിഡൻ്റ് വിമാനപകടത്തില്‍ മരിച്ചു

മോശം കാലാവസ്ഥ മൂലം വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. പിന്നാലെ റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമായിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്താന്‍ പ്രസിഡന്റ് ഉത്തരവിട്ടു

New Update
 Saulos Chilima

ലിലോങ്‌വെ: മലാവി വൈസ് പ്രസിഡൻ്റ് സൗലോസ് ക്ലോസ് ചിലിമ (51) വിമാനപകടത്തില്‍ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന സൗലോസ് ചിലിമ ഉള്‍പ്പെടെയുള്ള 10 പേരും മരിച്ചെന്ന് മലാവി പ്രസിഡൻ്റ് ലാസർ ചക്‌വേര പറഞ്ഞു.

Advertisment

ചിലിമ സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നുവീഴുകയായിരുന്നു. മലാവിയുടെ തലസ്ഥാനമായ ലിലോങ്‌വേയിൽ നിന്ന് മ്സുസു വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.

മോശം കാലാവസ്ഥ മൂലം വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. പിന്നാലെ റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമായിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്താന്‍ പ്രസിഡന്റ് ഉത്തരവിട്ടു. വിമാനം കണ്ടെത്തുന്നതിനായി റിസർവ് വനമേഖലയിൽ 10 കിലോമീറ്റർ ചുറ്റളവിൽ വലിയ തിരച്ചിൽ നടത്തിയതായി പ്രസിഡന്റ്  പറഞ്ഞു.

 

Advertisment