കറാച്ചി: ഞായറാഴ്ച നടന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടവുമായി ബന്ധപ്പെട്ട് വ്ലോഗ് ചെയ്യുന്നതിനിടെ യൂട്യൂബറെ ഗാര്‍ഡ് വെടിവച്ചുകൊന്നു. കറാച്ചിയിലെ ഒരു മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. സാദ് അഹമ്മദ് എന്ന യൂട്യൂബറാണ് വെടിയേറ്റ് മരിച്ചത്.
യൂട്യൂബർ കറാച്ചിയിലെ മൊബൈൽ മാർക്കറ്റിൽ പോയി നിരവധി കടയുടമകളുടെ വീഡിയോ ബൈറ്റുകൾ എടുത്തിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ഗാര്‍ഡിന്റെ അടുത്തും മത്സരത്തിന്റെ പ്രതികരണം ആരാഞ്ഞ് ചെന്നു. എന്നാല്‍ ഗാര്‍ഡ് ഇതിന് തയ്യാറായില്ല.
വീണ്ടും പ്രതികരണം തേടിയതോടെ ഗാര്‍ഡ് തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. താല്‍പര്യമില്ലാഞ്ഞിട്ടും വീണ്ടും പ്രതികരണം തേടിയതാണ് തന്നെ പ്രകോപിതനാക്കിയതെന്ന് ഗാര്‍ഡ് പറഞ്ഞു. ഇയാളെ പിന്നീട് അറസ്റ്റു ചെയ്തു.