Advertisment

ലോകത്തിനു മുന്നിൽ നിലപാട് തുറന്നു പറഞ്ഞ് ഒറ്റദിവസം കൊണ്ട് ആഗോള ശ്രദ്ധനേടി മലയാള നടി കനി കുസൃതി. ലോകപ്രശസ്ത കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ പാലസ്തീൻ ഐക്യദാ‌ർഡ്യം പ്രഖ്യാപിച്ച് ലോകത്തെ ഞെട്ടിച്ചു. പാലസ്തീനികൾക്കുള്ള ഐക്യദാർഢ്യത്തിന്റെ അന്താരാഷ്ട്ര പ്രതീകമായ തണ്ണിമത്തൻ രൂപത്തിലെ ബാഗുമായി ചുവടുവച്ച് കനി. ഇനി കനി കുസൃതിയുടെ കരിയർ ഗ്രാഫ് മാറ്റിവരയ്ക്കപ്പെടും

ഗ്ലാമർ കൊഴുപ്പിന്റെ വേദിയായ കാനിൽ ആദ്യമായാണ് ഒരു ഇന്ത്യൻ നടി വ്യക്തമായ ലോക രാഷ്ട്രീയം പറയുന്നത്. തണ്ണിമത്തന്റെ ആകൃതിയിലെ ചെറു ഹാൻഡ് ബാഗുമായെത്തിയാണ് കനി തന്റെ നിലപാട് ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയത്. പാലസ്തീനികൾക്കുള്ള ഐക്യദാർഢ്യത്തിന്റെ അന്താരാഷ്ട്ര പ്രതീകമാണ് തണ്ണിമത്തൻ. 

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
kani kusruthi cann film festival

പാരീസ്: ലോകത്തിനു മുന്നിൽ സ്വന്തം അഭിപ്രായം വ്യക്തമായി തുറന്നുപറഞ്ഞ് ഒറ്റ ദിവസം കൊണ്ട് താരമായി മാറിയിരിക്കുകയാണ് മലയാളി നടി കനി കുസൃതി. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിലൂടെയാണ് കനി ലോകശ്രദ്ധയിലെത്തിയത്.

Advertisment

ഗ്ലാമർ കൊഴുപ്പിന്റെ വേദിയായ കാനിൽ ആദ്യമായാണ് ഒരു ഇന്ത്യൻ നടി വ്യക്തമായ ലോക രാഷ്ട്രീയം പറയുന്നത്. തണ്ണിമത്തന്റെ ആകൃതിയിലെ ചെറു ഹാൻഡ് ബാഗുമായെത്തിയാണ് കനി തന്റെ നിലപാട് ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയത്. പാലസ്തീനികൾക്കുള്ള ഐക്യദാർഢ്യത്തിന്റെ അന്താരാഷ്ട്ര പ്രതീകമാണ് തണ്ണിമത്തൻ. 

ഇസ്രയേലിൻറെ അധിനിവേശത്തിൽ പാലസ്തീനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള പ്രതീകമായാണ് തണ്ണിമത്തനെ ലോകം നോക്കിക്കാണുന്നത്. തണ്ണിമത്തന്റെ നിറങ്ങളായ ചുവപ്പ്, വെളുപ്പ്, പച്ച, കറുപ്പ് എന്നിവയാണ് പാലസ്തീൻ പതാകയിലെ നിറങ്ങൾ. പാലസ്തീനികൾ പതിറ്റാണ്ടുകളായി ഇത് സ്വത്വത്തിൻറെയും ചെറുത്തുനിൽപ്പിൻ്റെയും പ്രതീകമായി ഉപയോഗിച്ചുവരുന്നു.

kani kusruthi cann festival-2

1967ൽ വെസ്റ്റ് ബാങ്കിന്റെയും ഗസ്സയുടെയും കിഴക്കൻ ജെറുസലേമിന്റെയും നിയന്ത്രണം ഇസ്രായേൽ പിടിച്ചെടുത്തത് മുതലാണ് ഈ ആശയം ഉയർന്നുവന്നത്. ഗസ്സയിലും വെസ്റ്റ് ബാങ്കിലും പാലസ്തീൻ പതാക പരസ്യമായി പ്രദർശിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കി ഇസ്രായേൽ സർക്കാർ സൈനിക ഉത്തരവ് പ്രഖ്യാപിച്ചിരുന്നു.  

നിരോധനം മറികടക്കാൻ പാലസ്തീനികൾ തണ്ണിമത്തൻ ഉപയോഗിക്കാൻ തുടങ്ങി. തണ്ണിമത്തൻ മുറിക്കുമ്പോൾ അതിനകത്തെ ചുവന്ന നിറവും കറുത്ത വിത്തുകളും പച്ചപ്പുറം തൊലിയും പതാകയെ പ്രതിനിധീകരിക്കുന്ന നിറങ്ങളായതിനാൽ അത് പ്രദർശിപ്പിക്കാൻ തുടങ്ങി. തങ്ങളുടെ സ്വത്വത്തെ ഇസ്രായേൽ അടിച്ചമർത്തുന്നതിനെതിരെ പ്രതിഷേധിക്കാൻ പാലസ്തീനികൾ ഉപയോഗിക്കുന്ന ചെറുത്തുനിൽപ്പിന്റെ പ്രതീകമായി ഇതോടെ തണ്ണിമത്തൻ മാറി. 

kani kusruthi cann festival

' ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് " എന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയറിന് മുന്നോടിയായി റെഡ് കാർപ്പറ്റിൽ ചുവടുവച്ചപ്പോൾ കനി തന്റെ ബാഗ് ഉയർത്തിക്കാട്ടുകയായിരുന്നു. ഇതോടെ നിരവധി പേർ കനിയെ പ്രശംസിച്ച് രംഗത്തെത്തി. കനിയും നടി ദിവ്യപ്രഭയും നായികമാരായി എത്തിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് മികച്ച സിനിമയ്ക്കുള്ള പാം ഡി ഓർ പുരസ്കാരത്തിനായി മത്സരിക്കുന്നുണ്ട്.

30 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യൻ സിനിമ ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മലയാളം, ഹിന്ദി ദ്വിഭാഷാ ചിത്രമായ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ സംവിധാനം പായൽ കപാഡിയ ആണ്. എട്ട് മിനിറ്റ് നീണ്ട കൈയടിയോടെയാണ് കാനിലെ സദസ് ചിത്രത്തെ സ്വീകരിച്ചത്.

അഭിനയം കൊണ്ടും നിലപാടുകളിലെ വ്യത്യസ്തത കൊണ്ടും മറ്റുതാരങ്ങളിൽ നിന്നും എന്നും വേറിട്ടുനിൽക്കുന്നയാളാണ് നടി കനി കുസൃതി. 2009ൽ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് കനി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് 2019ൽ പുറത്തിറങ്ങിയ ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. സാമൂഹ്യ പ്രവർത്തകരായ മൈത്രേയന്റെയും ജയശ്രീയുടെയും മകളാണ് കനി.

Advertisment