/sathyam/media/media_files/2024/10/23/nwyshAlWk7xcsDdKaLpp.jpg)
കസാൻ: 16-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ സമാപന പ്ലീനറി സമ്മേളനത്തിൽ തീവ്രവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഭീകരവാദത്തെയും തീവ്രവാദ ധനസഹായത്തെയും ചെറുക്കുന്നതിന് അംഗരാജ്യങ്ങളോട് സഹകരണം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഈ ഗുരുതരമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ ഇരട്ടത്താപ്പിന് ഇടമില്ലെന്ന് മോദി വ്യക്തമാക്കി.
“ഭീകരതയെയും തീവ്രവാദ ധനസഹായത്തെയും നേരിടാൻ, ഞങ്ങൾക്ക് എല്ലാവരുടെയും ഏകമനസ്സുള്ള, ഉറച്ച പിന്തുണ ആവശ്യമാണ്. ഈ ഗുരുതരമായ വിഷയത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല”-പ്രധാനമന്ത്രി പറഞ്ഞു.
സൈബർ സുരക്ഷയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സുരക്ഷിത ഉപയോഗവും സംബന്ധിച്ച ആഗോള നിയന്ത്രണങ്ങളുടെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
യുഎൻ സെക്യൂരിറ്റി കൗൺസിൽ ഉൾപ്പെടെയുള്ളവയില്‍ പരിഷ്‌കാരങ്ങള്‍ വേണം. എല്ലാ മേഖലകളിലും ബ്രിക്‌സിന് നല്ല പങ്ക് വഹിക്കാനാകുമെന്നാണ് വിശ്വാസം. ബ്രിക്‌സിലെ പങ്കാളി അംഗങ്ങളായി പുതിയ രാജ്യങ്ങളെ സ്വാഗതം ചെയ്യാനുള്ള ഇന്ത്യയുടെ സന്നദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. ഉച്ചകോടിയുടെ മികച്ച സംഘാടനത്തിന് റഷ്യന്‍ പ്രസിഡൻ്റ് പുടിനോട് പ്രധാനമന്ത്രി നന്ദി രേഖപ്പെടുടുത്തി.