ജൂൺ 6നു പേടകം ബഹിരാകാശ നിലയത്തെ സമീപിച്ചപ്പോൾ 5 ത്രസ്റ്ററുകൾ കേടായി; തിരിച്ച് ഭൂമിയിൽ എപ്പോൾ എത്തുമെന്നറിയാതെ സുനിത വില്യംസും വില്‍മോറും

ഡോക്കിങ് സമയത്തു സംഭവിച്ച പ്രശ്നങ്ങൾ മനസ്സിലാക്കാൻ ന്യൂ മെക്സിക്കോയിലെ എൻജിനീയർമാർ സ്പെയർ ത്രസ്റ്ററിൽ പരിശോധന പൂർത്തിയാക്കി.

author-image
shafeek cm
New Update
sunitha williams vilmor

ജൂണ്‍ അഞ്ചിനാണ് രണ്ട് ബഹിരാകാശ സഞ്ചാരികളേയും വഹിച്ചുകൊണ്ട് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ വിക്ഷേപണം നടന്നത്. ഇന്ത്യൻ വംശജ സുനിത വില്യംസും ബച്ച് വിൽമോറുമാണ് പേടകത്തിൽ ഉള്ളത്. 24 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ഇരുവരും സുരക്ഷിതരായി നിലയത്തിലെത്തി. ഒരാഴ്ചമാത്രമാണ് ഈ ദൗത്യത്തിന്റെ ദൈര്‍ഘ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവര്‍ക്കും തിരിച്ചുവരാനാവാത്ത അവസ്ഥയിലാണ്. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാർ മൂലമാണ് ഇരുവരുടെയും ഭൂമിയിലേക്കുള്ള മടക്കയാത്ര ഒരു മാസത്തിലേറെയായി അനിശ്ചിതത്വത്തിലായത്.

Advertisment

ബോയിങ് സ്റ്റാർലൈനർ പേടകത്തിലെ ത്രസ്റ്റർ തകരാറുകളും ഹീലിയം ചോർച്ചയുമാണു യാത്ര വൈകാൻ കാരണം. ജൂൺ പകുതിയോടെ തിരികെയെത്താനാണ് ആദ്യം നിശ്ചയിച്ചതെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം യാത്ര പലതവണ നീട്ടിവയ്ക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും പരിശോധനകളും നടക്കുകയാണ്. ഇതിനിടെ ദൗത്യ സംഘത്തെ തിരിച്ചെത്തിക്കുന്നതിനുള്ള തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.

ഡോക്കിങ് സമയത്തു സംഭവിച്ച പ്രശ്നങ്ങൾ മനസ്സിലാക്കാൻ ന്യൂ മെക്സിക്കോയിലെ എൻജിനീയർമാർ സ്പെയർ ത്രസ്റ്ററിൽ പരിശോധന പൂർത്തിയാക്കി. ജൂൺ 6നു പേടകം ബഹിരാകാശ നിലയത്തെ സമീപിച്ചപ്പോൾ 5 ത്രസ്റ്ററുകൾ കേടായി. അതിനുശേഷം 4 ത്രസ്റ്ററുകൾ വീണ്ടും പ്രവർത്തിപ്പിച്ചു. കൂടുതൽ വിവരശേഖരണത്തിനായി ഈ ആഴ്‌ച ബഹിരാകാശ നിലയത്തിൽ പേടകം ഡോക്ക് ചെയ്യുമ്പോൾ ത്രസ്റ്ററുകൾ പരീക്ഷിക്കാൻ പദ്ധതിയുണ്ടെന്നു ബോയിങ് കൊമേഴ്സ്യൽ ക്രൂ പ്രോഗ്രാം മാനേജർ മാർക്ക് നാപ്പി പറഞ്ഞു.

Advertisment