Advertisment

ഒരു ദിവസം 24 മണിക്കൂര്‍ പോരാ, ദൈര്‍ഘ്യം കൂട്ടണം ! വേറിട്ട ആവശ്യം ഉന്നയിച്ച് ഈ നഗരം; ആവശ്യപ്പെടുന്നത് 26 മണിക്കൂര്‍

ദൈര്‍ഘ്യം 24 മണിക്കൂറില്‍ നിന്ന് 26 ആയി ഉയര്‍ത്തണമെന്ന ആവശ്യവുമായി നോര്‍വേയിലെ ഒരു നഗരം. വാഡ്‌സോയുടെ മേയറായ വെഞ്ചെ പെഡേഴ്‌സണ്‍ ഈ ആശയം നിർദ്ദേശിച്ച് യൂറോപ്യൻ കമ്മീഷനിലേക്ക് ഒരു കത്ത് അയച്ചു.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
vadso

ഒസ്ലോ: ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം 24 മണിക്കൂറില്‍ നിന്ന് 26 ആയി ഉയര്‍ത്തണമെന്ന ആവശ്യവുമായി നോര്‍വേയിലെ ഒരു നഗരം. ആർട്ടിക് സർക്കിളിലെ ഒരു പട്ടണമായ വാഡ്‌സോയുടെ മേയറായ വെഞ്ചെ പെഡേഴ്‌സണ്‍ ഈ ആശയം നിർദ്ദേശിച്ച് യൂറോപ്യൻ കമ്മീഷനിലേക്ക് ഒരു കത്ത് അയച്ചു.

Advertisment

തങ്ങളുടെ മേഖലയിലെ ജീവിതരീതി കൂടുതല്‍ ആഘോഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇത്തരമൊരു നിര്‍ദ്ദശം മുന്നോട്ടുവച്ചതെന്ന് പെഡേഴ്‌സണ്‍ പറയുന്നു. 13 മണിക്കൂര്‍ ക്ലോക്ക് സമ്പ്രദായമാണ് ഇവര്‍ ആവശ്യപ്പെടുമെന്നത്. എന്നാല്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെടുമെന്ന് പെഡേഴ്‌സണും കാര്യമായ പ്രതീക്ഷയില്ല.

വാഡ്‌സോയിലും പരിസരപ്രദേശത്തും താമസക്കാരെ കൊണ്ടുവരാന്‍ ബുദ്ധിമുട്ടാണ്. പുതിയ ക്ലോക്ക് രീതിക്ക് അത് മാറ്റാന്‍ സാധിച്ചേക്കും. എന്നാല്‍ പുതിയ '13 മണിക്കൂര്‍' ക്ലോക്ക് സംവിധാനത്തിന് പച്ചക്കൊടി ലഭിക്കുമെന്ന് തനിക്ക് വിശ്വാസമില്ലെന്നും അവര്‍ പ്രതികരിച്ചു.

"ഞങ്ങളുടെ ഈ (MOREtime) പ്രോജക്റ്റിലൂടെ അതുല്യമായ ജീവിതരീതി ആഘോഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു. മത്സ്യബന്ധനം, വേട്ടയാടൽ, പുതിയ ഭാഷകൾ പഠിക്കുക, അല്ലെങ്കിൽ പ്രിയപ്പെട്ടവരോടൊപ്പം ചെലവിടുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് കൂടുതൽ ഗുണമേന്മയുള്ള സമയം ആസ്വദിക്കാൻ വ്യക്തികൾക്ക് അവസരം നൽകുന്നു'', പെഡേഴ്‌സണ്‍ പറയുന്നു.

 

Advertisment