/sathyam/media/media_files/RuPHoqMTAeWTbO1bxIGD.jpg)
ലിമ: വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ 'ദയാവധ'ത്തിലൂടെ സൈക്കോളജിസ്റ്റ് മരിച്ചു. പെറുവിലാണ് സംഭവം. അന എസ്ട്രാഡ എന്ന 47കാരിയാണ് ദയാവധം സ്വീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു മരണം.
പേശികളെ ദുര്‍ബലപ്പെടുത്തുന്ന അപൂര്‍വ രോഗം ബാധിച്ച് ഇവര്‍ വര്‍ഷങ്ങളോളം കിടപ്പിലായിരുന്നു. രോഗം ഭേദമാകില്ലെന്ന് വ്യക്തമായതോടെയാണ് ഇവര്‍ ദയാവധത്തിന്റെ സാധ്യതകള്‍ തേടിയത്. ഇതിനായി വര്‍ഷങ്ങളോളം പെറുവിലെ കോടതികളില്‍ നിയമപോരാട്ടം നടത്തിയെന്ന് എസ്ട്രാഡയുടെ അഭിഭാഷക ജോസെഫിന മിറോ ക്വെസാഡ പറഞ്ഞു.
“അന്തസ്സോടെ മരിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള അനയുടെ പോരാട്ടം ആയിരക്കണക്കിന് പെറുവിയക്കാരെ ഈ അവകാശത്തെക്കുറിച്ചും അതിനെ പ്രതിരോധിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരിക്കാൻ സഹായിച്ചു. അനയുടെ പോരാട്ടം നമ്മുടെ രാജ്യത്തിൻ്റെ അതിർത്തികൾ മറികടന്നു'', ജോസെഫിന മിറോ ക്വെസാഡ പറഞ്ഞു.