എ​സ്‌​ഡി​പി​ഐ​യി​ൽ ചേ​ർ​ന്നാ​ലും ബി​ജെ​പി​യി​ലേക്ക് ഇല്ലെന്ന് എ.​പ​ത്മ​കു​മാ​ർ. ബി​ജെ​പി നേതാക്കൾ വീട്ടിലെത്തിയത് താൻ ഇല്ലാത്ത സമയത്ത്. കൂടിക്കാഴ്ചാ വാർത്ത അപ്പാടെ തള്ളി പ​ത്മ​കു​മാ​ർ

New Update
d

പ​ത്ത​നം​തി​ട്ട: ബി​ജെ​പി നേ​താ​ക്കളുമായുള്ള കൂടിക്കാഴ്ചാ വാർത്ത തള്ളി സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എ.​പ​ത്മ​കു​മാ​ർ. എ​സ്‌​ഡി​പി​ഐ​യി​ൽ ചേ​ർ​ന്നാ​ലും താ​ൻ ബി​ജെ​പി​യി​ൽ ചേ​രി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment

ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റും മ​റ്റൊ​രാ​ളും താ​ൻ ഇ​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട്ടി​ൽ വ​ന്നു. അ​നു​വാ​ദം വാ​ങ്ങാ​തെ​യാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. ഇ​വ​ർ മു​റി​യു​ടെ ചി​ത്രം പ​ക​ർ​ത്തി​യ ശേ​ഷം തി​രി​കെ പോ​യി.

താ​ൻ ഒ​രി​ക്ക​ലും ബി​ജെ​പി​യി​ലേ​ക്ക് ഇ​ല്ലെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ.​സൂ​ര​ജി​നെ പ​ര​സ്യ​മാ​യി അ​റി​യി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.