വാഹന ഇന്‍ഷുറന്‍സ് അടയ്ക്കാന്‍ ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

പുതിയ നടപടി പ്രകാരം ആധാറുമായി മൊബൈല്‍, പാന്‍ നമ്പരുകള്‍ എന്നിവ ബന്ധിപ്പിച്ചവര്‍ക്കേ ഇന്‍ഷുറന്‍സ് നടപടി പൂര്‍ത്തിയാക്കാനാവൂ.

author-image
shafeek cm
New Update
vehicle insurance

ഇനി മൊബൈല്‍ നമ്പറുമായി ആധാര്‍ ലിങ്ക് ചെയ്താല്‍ മാത്രം പോരാ വാഹന ഇന്‍ഷുറന്‍സ് അടക്കണമെങ്കിൽ ആധാര്‍കാര്‍ഡും കയ്യിൽ കരുതണം. യഥാര്‍ഥ ഉടമസ്ഥര്‍ തന്നെയാണോ ഇന്‍ഷുറന്‍സ് അടയ്ക്കുന്നതെന്ന് തിരിച്ചയാനാണ് പുതിയ നടപടി. കഴിഞ്ഞവര്‍ഷമാണ് വാഹന ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള പോളിസികള്‍ എടുക്കുന്നതിനും പുതുക്കുന്നതിനും ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ.) കെ.വൈ.സി. നിര്‍ബന്ധമാക്കിയത്.

Advertisment

പുതിയ നടപടി പ്രകാരം ആധാറുമായി മൊബൈല്‍, പാന്‍ നമ്പരുകള്‍ എന്നിവ ബന്ധിപ്പിച്ചവര്‍ക്കേ ഇന്‍ഷുറന്‍സ് നടപടി പൂര്‍ത്തിയാക്കാനാവൂ. കൂടാതെ ഇന്‍ഷുറന്‍സ് പുതുക്കുന്ന നടപടി കൂടുതല്‍ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആധാര്‍കാര്‍ഡും നിര്‍ബന്ധമാക്കാനൊരുങ്ങുന്നത്.

വ്യക്തിഗതവിവരങ്ങളും ഫോണ്‍നമ്പറും ആര്‍.സി. നമ്പറും നല്‍കുന്നതിനോടൊപ്പം ഇന്‍ഷുറന്‍സ് പുതുക്കുന്ന കോളത്തില്‍ ആധാര്‍നമ്പറും (തിരിച്ചറിയല്‍ രേഖ) രേഖപ്പെടുത്തണമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നൽകിയ നിര്‍ദേശം. പുതിയ നിബന്ധനകള്‍ എന്നുമുതല്‍ കര്‍ശനമാക്കുമെന്നതില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വ്യക്തതയില്ല.

Advertisment