തിരുവമ്പാടിയിലെ കെഎസ്ആര്‍ടിസി അപകടം, റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍; അപകടകാരണത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം

തിരുവമ്പാടി പൂല്ലുരാംപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കാളിയമ്പുഴയിലേക്ക് മറിഞ്ഞുണ്ടായ പകടത്തിൽ ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍ റിപ്പോര്‍ട്ട് തേടി

New Update
ganesh kumar

കോഴിക്കോട്: തിരുവമ്പാടി പൂല്ലുരാംപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കാളിയമ്പുഴയിലേക്ക് മറിഞ്ഞുണ്ടായ പകടത്തിൽ ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍ റിപ്പോര്‍ട്ട് തേടി. അപകടകാരണത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മന്ത്രി കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദ്ദേശം നല്‍കി.

Advertisment

അപകടത്തില്‍ പരിക്കേറ്റ് രണ്ടു പേര്‍ മരിച്ചിരുന്നു. ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (75), വേലംകുന്നേൽ കമലം (65) എന്നിവരാണ് മരിച്ചത്.  പരിക്കേറ്റ മറ്റു നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്.

ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്ക് ബസ് തലകീഴായി മറിഞ്ഞത്. കലുങ്കിൽ ഇടിച്ചശേഷമാണ് പുഴയിലേക്ക് മറിഞ്ഞത്

Advertisment