കോട്ടയം: സംസ്ഥാനത്ത് ഓരോ വര്‍ഷവും മുങ്ങി മരിക്കുന്നത് ഇരുനൂറിലധികം കുട്ടികള്‍, മുങ്ങി മരണങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ കാര്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നത് ഏറെ ഞെട്ടിപ്പിക്കുന്നു.
റോഡ് അപകടങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഏറ്റവും കൂടുതല്‍ പേര്‍ സംസ്ഥാനത്തു മരിക്കുന്നതു മുങ്ങി മരണങ്ങളിലൂടെയാണ്. ഇതില്‍ നല്ലൊരു ശതമാനം കുട്ടികളാണെന്നതാണു ഞെട്ടിപ്പിക്കുന്നത്.
കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെട്ടും ചൂണ്ടയിടുന്നതിതിനിടെ കാല്‍തെറ്റി വീണും ഒക്കെയാണു കുട്ടികള്‍ കൂടുതലായി മരിക്കുന്നത്.
ഈ വര്‍ഷം ആദ്യ ആറു മാസത്തിനുള്ളില്‍ മാത്രം 524 പേരാണു ജലാശയങ്ങളില്‍ വീണു മരിച്ചത്. ഇതില്‍ പേര്‍ 77 കുട്ടികളായിരുന്നു. ഈ വര്‍ഷം പൂര്‍ത്തിയാകാറായപ്പോഴേയ്ക്കും മരണങ്ങളുടെ എണ്ണം ഇരട്ടിയായി വധര്‍ധിച്ചു.
സംസ്ഥാനത്തു മുങ്ങി മരിക്കുന്ന കുട്ടികളുടെ എണ്ണം ഓരോ വര്‍ഷം കൂടുന്തോറും വര്‍ധിക്കുകയാണ്. 2022 ല്‍ മാത്രം 18 വയസില്‍ താഴെയുള്ള 258 കുട്ടികള്‍ മുങ്ങി മരിച്ചു.
/sathyam/media/post_attachments/1TQdBUuw7pQvfnaJbBs7.jpg)
2017 മുതല്‍ 2023 വരെയുള്ള കാലയളവില്‍ മാത്രം മുങ്ങി മരിച്ചത് 11,947 പേര്‍. ഇതില്‍ നല്ലൊരു ശതമാനം ആത്മഹത്യ ചെയ്തവരും കുട്ടികളുമാണ്. അശ്രദ്ധയാണു കൂടുതല്‍ മുങ്ങി മരണങ്ങള്‍ക്കും കാരണമെന്നു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പറയുന്നത്.
കുളം, പുഴ എന്നിവിടങ്ങളില്‍ കുളിക്കാന്‍ ഇറങ്ങിയ കുട്ടികളാണു കൂടുതല്‍ അപകടങ്ങളില്‍ പെട്ടിരിക്കുന്നത്.
ജലാശയങ്ങളില്‍ വീണുള്ള അപകടങ്ങളില്‍ ഏറെയും ബന്ധുവീടുകളോ സുഹൃത്തുകളുടെ വീടുകളോ സന്ദര്‍ശിക്കുമ്പോഴോ വിനോദ യാത്രകളിലോ ആണ്.
നീന്തലറിയാമെങ്കിലും പരിചയമില്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങുന്നത് അപകടമാണെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കുന്നു.
/sathyam/media/post_attachments/X7fGXcC8vhhZFfokaT3s.jpg)
സംസ്ഥാനത്ത് എല്ലാ വര്‍ഷവും ജൂലൈ 25 നു ലോക മുങ്ങി മരണ നിവാരണ ദിനാചരണം സംഘടിപ്പിക്കന്നുണ്ടെങ്കിലും അപകടങ്ങൾ കുറക്കാൻ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു കാര്യമായ നടപടിള്‍ ഒന്നും ഉണ്ടായിട്ടില്ല.
സന്നദ്ധ ക്ലബുകളും നീന്തല്‍ പരിശീലകരും സ്വന്തമായി നടത്തുന്ന ചില ശ്രമങ്ങള്‍ മാത്രമാണ് എടുത്തു പറയേണ്ടത്.
സ്‌കൂളുകളും സര്‍ക്കാരും സന്നദ്ധ ക്ലബുകളും ചേര്‍ന്നു ശാസ്ത്രീയമായ നീന്തല്‍ പരിശീലനവും ബോധവൽക്കരണവും നല്‍ക്കുകയാണു വേണ്ടതെന്ന ആവശ്യമാണ് ഉയരുന്നത്.