യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഇ.പി ജയരാജന്റെ പാതയിലോ. നിര്‍ണായക തെരഞ്ഞെടുപ്പ് ദിവസം യു.ഡി.എഫിനെ വെട്ടിലാക്കി അടൂര്‍ പ്രകാശിന്റെ ദിലീപിനെ പിന്തുച്ചുള്ള പ്രസ്താവന. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കടുത്ത അമര്‍ഷം. സ്ഥിരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്ന ഇ.പി ഇക്കുറി ഏറെക്കുറേ സമാധാനത്തിന്റെ പാതയില്‍.

കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ വിഷയം സി.പി.എം ഉപയോഗിച്ചതോടെ ഇ.പി  ജയരാജന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിനെ വെട്ടിലാക്കിയതിനു സമാനമായ നീക്കമാണ് അടൂര്‍ പ്രകാശ് നടത്തിയതെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുണ്ട്.

New Update
adoor

കോട്ടയം: തെരഞ്ഞെടുപ്പു ദിവസം യു.ഡി.എഫിനെ വെട്ടിലാക്കി കണ്‍വീനര്‍ അടൂര്‍ പ്രകാശ്.

Advertisment

നടിയെ അക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയില്‍ നടിക്കു നീതി ലഭിച്ചില്ലെന്ന വികാരം ഉണ്ടായിരുന്നു. 

മറ്റു നേതാക്കള്‍ കരുതലോടെ പ്രതികരിച്ചപ്പോള്‍ അടൂര്‍ പ്രകാശാകട്ടെ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനു നീതി ലഭ്യമായെന്നു പ്രതികരിച്ചത്. 

Untitledbrasil

ദിലീപുമായി വളരെക്കാലമായി അടുത്ത ബന്ധമുണ്ട് അതിനാല്‍ വ്യക്തിപരമായി സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അടൂര്‍ പ്രകാശ്. കലാകാരന്‍ എന്നതിനേക്കാളപ്പുറം നേരിട്ടു ബന്ധമുള്ളയാളാണ്. 

dileep

ദിലീപിനു കോടതി തന്നെയാണു നീതി നല്‍കിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്ത കേസാണെന്നു ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. 

സര്‍ക്കാര്‍ അറസ്റ്റു രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു. വേറെ ഒരു പണിയും ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ അപ്പീലിനു പോകും.

adoor-prakash

ആരെയൊക്കെ ഉപദ്രവിക്കാം എന്നു ചിന്തിക്കുന്ന സര്‍ക്കാരാണ്. എന്തു കേസും കെട്ടിച്ചമച്ചുണ്ടാക്കാന്‍ തയ്യാറായി നില്‍ക്കുന്ന സര്‍ക്കാരാണ് ഇവിടെ ഉള്ളതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. 

ഇതോടെ യു.ഡി.എഫും കോണ്‍ഗ്രസും ഇരക്കൊപ്പമല്ലെന്നു ആരോപിച്ചു രംഗത്തുവന്നു. ഇതോടെ മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ അടൂര്‍ പ്രകാശിനെ തള്ളുകയും അദ്ദേഹത്തിന്റേത് വ്യക്തിപരമായ അഭിപ്രായപ്രകടനം മാത്രമാണെന്നും വിശദീകരിച്ചു.

congress

എന്നാല്‍, തെരഞ്ഞെടുപ്പു ദിവസം കിട്ടിയ അവസരം പരമാവധി മുതലെടുക്കാനാണു സി.പിഎം ശ്രമം. മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ അടൂര്‍ പ്രകാശിനെതിരെ രംഗത്തു വന്നു. 

കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ വിഷയം സി.പി.എം ഉപയോഗിച്ചതോടെ ഇ.പി  ജയരാജന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിനെ വെട്ടിലാക്കിയതിനു സമാനമായ നീക്കമാണ് അടൂര്‍ പ്രകാശ് നടത്തിയതെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുണ്ട്. 

UDF

വ്യക്തിപരമായ അഭിപ്രായം ആര്‍ക്കും കാണും, പക്ഷേ ഇത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ എന്ന സ്ഥാനത്തിരുന്നു അടൂര്‍ പ്രകാശ് നടത്താന്‍ പാടില്ലായിരുന്നു എന്നാണു കോണ്‍ഗ്രസിലെ വികാരം.

അതേ സമയം, അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ എല്ലാം വിവാദങ്ങള്‍ സൃഷ്ടിച്ച ഇ.പി ജയരാജന്‍ ഇക്കുറി ഏറെക്കുറേ ശാന്തനാണ്. രണ്ടാം ഘട്ടത്തിലാണ് ഇപിക്ക് വോട്ട്..

jayarajan

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം പോളിങ് ബൂത്തിലേക്കു പോകുന്നതിനു മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴായിരുന്നു സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി ഇ.പിയുടെ ബിജെപി പ്രവേശന വിവാദമുണ്ടായത്.

sobha surendran latest.jpg

മുഖ്യമന്ത്രി പിണറായി വിജയനോളം തലപ്പൊക്കമുള്ള കമ്യൂണിസ്റ്റ് നേതാവിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നെന്നായിരുന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍.

ഇ.പി.ജയരാജനുമായി 3 തവണ കൂടിക്കാഴ്ച നടത്തിയെന്നും ശോഭ പറഞ്ഞു.

ഇ.പിയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി കെ.രാധാകൃഷ്ണനും ഉണ്ടായിരുന്നു.

ഇ.പി ആവശ്യപ്പെട്ട പ്രകാരമാണ് അവിടെ എത്തിയത്. മുഖ്യമന്ത്രിയുടെ ഇടപെടല്‍ വന്നതോടെയാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം മാറ്റിയത്. ടി.പി.ചന്ദ്രശേഖരന്റെ കാര്യങ്ങളൊക്കെ ഇ.പി ഓര്‍ത്തിട്ടുണ്ടാകും'' അന്നു ശോഭ പറഞ്ഞു.

ചേലക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഇ.പിയുടെ ആത്മകഥയിലെ വിവാദ പരാമര്‍ശങ്ങള്‍ പുറത്തുവന്നത്.

എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നു തന്നെ മാറ്റിയത് പ്രയാസമുണ്ടാക്കിയെന്നും രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമെന്നുമായിരുന്നു പുറത്തുവന്ന പരാമര്‍ശങ്ങളിലുണ്ടായിരുന്നത്. 

ep jayarajan auto

പാലക്കാട്ടെ ഇടതു സ്ഥാനാര്‍ഥി സരിന്‍ വയ്യാവേലിയാണെന്നും പരാമര്‍ശമുണ്ടായി. ഈ പരാമര്‍ശങ്ങള്‍ തന്റെതല്ലെന്നും ആത്മകഥ എഴുതി പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അത് പ്രസിദ്ധീകരിക്കാന്‍ ആരെയും ഏല്‍പിച്ചിട്ടില്ലെന്നുമാണ് വിവാദങ്ങള്‍ക്ക് ജയരാജന്റെ മറുപടി. പിന്നാലെ പോലീസില്‍ ഇ.പി. പരാതിയും നല്‍കിയിരുന്നു.

അതേ സമയം, വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടി നേതൃത്വം വ്യക്തത വരുത്താത്തതിലുള്ള അതൃപ്തി   ഇ.പി.ജയരാജന്‍ പരസ്യമാക്കിയിരുന്നു. 

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'ഇതാണെന്റെ ജീവിതം' എന്ന ആത്മകഥയിലാണ് ജയരാജന്റെ തുറന്നെഴുത്ത്.

റിസോര്‍ട്ടുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാനസമിതി യോഗത്തില്‍ പി.ജയരാജന്‍ തനിക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ചുവെന്ന വാര്‍ത്ത ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

ep jayarajan press meet

 ആ യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ അവിടെ എന്താണു സംഭവിച്ചതെന്നും അറിഞ്ഞിരുന്നില്ല. വാര്‍ത്ത ദിവസങ്ങളോളം തുടര്‍ന്നത് വലിയ വിഷമമുണ്ടാക്കിയെന്നും ആത്മകഥയിലെ തുറന്നെഴുത്തിലൂടെ ഇ.പി വെളിപ്പെടുത്തി. നവംബറിലാണ് ആത്മകഥ പുറത്തു വന്നത്.

Advertisment