/sathyam/media/media_files/2025/12/18/t-p-ramakrishnan-1-2025-12-18-12-52-50.jpg)
കോഴിക്കോട്: യുഡിഎഫ് - ജമാ അത്തെ ഇസ്ലാമി ബന്ധത്തെ കുറിച്ച് മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്‍ നടത്തിയ പ്രതികരണം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യും എന്ന അഭിപ്രായം മുന്നണിയ്‌ക്കോ പാര്‍ട്ടിക്കോ ഇല്ലെന്നാണ് ടിപി രാമകൃഷ്ണന്റെ നിലപാട്.
യുഡിഎഫ് അധികാരത്തില്‍ പോലും എത്താനുള്ള സാഹചര്യം ഇല്ല. പിന്നെങ്ങനെയാണ് ജമാഅത്തെ ഇസ്ലാമിയെ ചാരിയൊരു അഭിപ്രായം പറയുന്നത്.
എകെ ബാലന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ കണക്കൂട്ടലിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും.
വര്‍ഗീയതയ്ക്ക് എതിരെ നിലപാട് എടുക്കുന്ന നേതാവാണ് എകെ ബാലന്‍. അദ്ദേഹത്തിന്റെ ഇത്തരം ഒരു പ്രതികരണം ശ്രദ്ധയില്‍പെട്ടിട്ടില്ല.
എകെ ബാലന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടിരിക്കാനാണ് സാധ്യത എന്നും ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചു.
അടുത്ത തവണ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമിയാണ് ആഭ്യന്തരം കൈകാര്യം ചെയ്യുക. അങ്ങനെയെങ്കില്‍ മാറാടുകള്‍ ഇനിയും ആവര്‍ത്തിക്കുമെന്നാണ് എ കെ ബാലന്‍ അഭിപ്രായപ്പെട്ടത്.
വിവാദപരാമര്‍ശത്തില്‍ സിപിഎം നേതാവ് എ കെ ബാലന് ജമാ അത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
ഒരാഴ്ചയ്ക്കകം പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണം. അല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി മുഹമ്മദ് സാഹിബ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us