/sathyam/media/media_files/2026/01/06/cpm-2026-01-06-19-42-42.jpg)
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു നിൽക്കേ വീണ്ടും ഭൂമി കയ്യേറ്റ വിഷയത്തിൽ കുരുക്കിലായി സി.പി.എം.
എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ പേരിലുള്ള ഭൂമി സി.പി.എം കയ്യേറിയതാണെന്നും ഇത് ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള സർവ്വകലാശാല മുൻ ജോയിന്റ് രജിസ്ട്രാർ ആർ.എസ്. ശശികുമാർ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയാണ് പാർട്ടിക്ക് കുരുക്കായി മാറിയിട്ടുള്ളത്.

കെട്ടിടം സ്ഥിതി ചെയ്യുന്ന ഭൂമി കേരള സർവ്വകലാശാലയുടെ ഉടമസ്ഥതയിലുള്ളതാണെന്നും ഇത് സിപിഎം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതാണെന്നും ചൂണ്ടികാട്ടി നൽകിയിരിക്കുന്ന ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
/filters:format(webp)/sathyam/media/media_files/2025/06/28/kerala-university-2025-06-28-23-33-54.jpg)
പുറമ്പോക്ക് ഉൾപ്പെടെ ഏകദേശം 55 സെന്റ് സ്ഥലമാണ് സിപിഎം കൈവശം വച്ചിരിക്കുന്നത്. ഇത് കേരള സർവ്വകലാശാലയ്ക്ക് അവകാശപ്പെട്ട ഭൂമിയാണ്. തിരുവിതാംകൂർ മഹാരാജാവ് സർവ്വകലാശാലയ്ക്ക് നൽകിയ ഭൂമി ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫീസിനായി വിട്ടുകൊടുക്കാൻ കഴിയില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്.
രാഷ്ട്രീയ പാർട്ടി എന്ന നിലയിലുള്ള സ്വാധീനവും 'മസിൽ പവറും' ഉപയോഗിച്ചാണ് സി.പി.എം ഈ ഭൂമി കൈക്കലാക്കിയത് എന്ന ആരോപണവും ഹർജിയിലുണ്ട്.
/filters:format(webp)/sathyam/media/media_files/2025/03/05/PuVDZpxtGinolEBECc9K.jpg)
എകെജി പഠന ഗവേഷണ കേന്ദ്രം പ്രവർത്തിക്കുന്ന ഭൂമി സംബന്ധിച്ച് നേരത്തേയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഭൂമി ഒഴിപ്പിക്കണം എന്ന ആവശ്യം കോടതിയിൽ എത്തുന്നത് ആദ്യമാണ്.
1977 ഓഗസ്റ്റ് 20ന് എ.കെ.ആന്റണി മന്ത്രിസഭയുടെ കാലത്താണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിനായി ഭൂമി അനുവദിച്ചത്. അന്ന് 15 സെന്റ് ഭൂമി മാത്രമാണ് അനുവദിച്ചത്.
/filters:format(webp)/sathyam/media/media_files/2025/09/18/ak-antony-2025-09-18-15-13-13.jpg)
എന്നാൽ സർവകലാശാലയുടെ 55 സെന്റ് ഭൂമി സിപിഎം കൈവശമുണ്ടെന്ന വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. ഇതേത്തുടർന്നാണ് ശശികുമാർ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് വിഷയം ഉയർന്ന് വന്നതിനാൽ തന്നെ മറുപടി പറയാൻ സി.പി.എം ബാധ്യസ്ഥമായേക്കും. നിലവിൽ പുതിയ കെട്ടിടത്തിലേക്ക് സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസ് മാറിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us