/sathyam/media/media_files/CKvkmsLFu9Rm4mwMjpDn.jpg)
ആലപ്പുഴ: 14 വയസുകാരനെ മർദിച്ച കേസിൽ അറസ്റ്റിലായ ബിജെപി നേതാവ് വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. കാപ്പിൽ കിഴക്ക് ആലമ്പള്ളിൽ മനോജ് (ജിജി - 47) ആണ് മരിച്ചത്. ബിജെപി വാർഡ് ഭാരവാഹിയായിരുന്നു മനോജ്. വീട്ടിൽ കുഴഞ്ഞുവീണ മനോജിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ആക്രിസാധനങ്ങളുമായി സൈക്കിളിൽ പോവുകയായിരുന്ന 14 കാരനെ മര്‍ദ്ദിച്ചെന്നായിരുന്നു പരാതി. ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. 14 കാരനും 10 വയസ്സുള്ള സഹോദരനും സൈക്കിളിൽ പോകുമ്പോൾ വഴിയിൽ തടഞ്ഞു നിർത്തി സൈക്കിൾ നിന്നും ചവിട്ടി താഴെയിടുകയും തുടന്ന് മർദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതി.
ആക്രി സാധനങ്ങൾ സൈക്കിളിൽ കെട്ടി കടയിൽ വിൽക്കുവാനായി കൊണ്ടുപോകുന്ന വഴി, മനോജ് ഇവരെ തടയുകയും മോഷ്ടിച്ചെടുത്ത സാധനങ്ങളാണെന്ന് ആരോപിച്ച് മർദ്ദിക്കുകയുമായിരുന്നെന്ന് കുട്ടി ആരോപിച്ചിരുന്നു. 14 കാരൻ കല്ലെടുത്തെറിഞ്ഞ് പരിക്കേൽപ്പിച്ചതായി കാണിച്ച് മനോജും പൊലീസിൽ പരാതി നൽകിയിരുന്നു. റിമാൻഡിലായ മനോജിന് ഒരു ദിവസം കഴിഞ്ഞപ്പോൾ ജാമ്യം ലഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us