ആനന്ദ് തമ്പിയുടെ ആത്മഹത്യ വിരൽ ചൂണ്ടുന്നത്  ബിജെപിക്കുള്ളിലെ പടലപ്പിണക്കങ്ങളുടെ സൂചന, വ്യക്തിപരമായ ദുരന്തമായി മാത്രം ഇതിനെ കാണാനാകില്ല:  എം.എ ബേബി

ഒരു പ്രവർത്തകൻ്റെ മനസ്സും ശരീരവും പണവും സംഘടനയ്ക്ക് നൽകിയിട്ടും അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന നിരാശയാണ് ഈ ദാരുണമായ അന്ത്യത്തിലേക്ക് നയിച്ചതെന്നും എം.എ ബേബി കൂട്ടിച്ചേർത്തു.

New Update
ma baby real

തിരുവനന്തപുരം: സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ മനംനൊന്ത്  ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പി ജീവനൊടുക്കിയ സംഭവം ബിജെപിക്കുള്ളിൽ ഉരുണ്ടുകൂടുന്ന ആഭ്യന്തര പ്രശ്നങ്ങളിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് മുതിർന്ന സിപിഎം നേതാവ് എം.എ ബേബി അഭിപ്രായപ്പെട്ടു.

Advertisment

ആനന്ദിൻ്റെ ആത്മഹത്യയെ ഒരു വ്യക്തിപരമായ ദുരന്തമായി മാത്രം കാണാനാവില്ലെന്നും, ഇത് സംഘടനാ തലത്തിൽ നിലനിൽക്കുന്ന ഗുരുതരമായ പടലപ്പിണക്കങ്ങളുടെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

bjp