Advertisment

'ഈ പാര്‍ട്ടി അടച്ചുപൂട്ടി വല്ല പാകിസ്ഥാനിലും പോയി പാര്‍ട്ടി യൂണിറ്റ് ഉണ്ടാക്കി അവിടെ തിരഞ്ഞെടുപ്പിന് നില്‍ക്കണം'; കോണ്‍ഗ്രസുകാരോട് അനില്‍ ആന്റണി ! എ.കെ. ആന്റണിയോട് കൂടിയാണോ പറയുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍; അനിലിന്റെ മറുപടി ഇങ്ങനെ

എ.കെ. ആന്റണി പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് റിട്ടയേര്‍ഡ് ചെയ്തയാളാണെന്നും രാഹുല്‍ ഗാന്ധി നയിക്കുന്ന, ഇപ്പോള്‍ സജീവമായി കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളവരോടാണ് പറയുന്നതെന്നുമായിരുന്നു അനിലിന്റെ മറുപടി

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
anil antony-3

പത്തനംതിട്ട: കോണ്‍ഗ്രസുകാര്‍ ഈ പാര്‍ട്ടി അടച്ചുപൂട്ടി വല്ല പാകിസ്ഥാനിലും പോയി പാര്‍ട്ടി യൂണിറ്റ് ഉണ്ടാക്കി അവിടെ തിരഞ്ഞെടുപ്പിന് നില്‍ക്കണമെന്ന് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണി.  യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയ്‌ക്കെതിരെ 'രാജ്യദ്രോഹി' പരാമര്‍ശവും അനില്‍ നടത്തി. ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അനില്‍ ആന്റണി.



''ആന്റോ ആന്റണി ആദ്യത്തെ ദിവസം തന്നെ തീവ്രമനോഭാവമുള്ള ചില ന്യൂനപക്ഷ വോട്ടുകള്‍ക്കു വേണ്ടി രാജ്യദ്രോഹം പറഞ്ഞ വ്യക്തിയാണ്. രാജ്യദ്രോഹിയായ ആന്റോയ്ക്ക് വേണ്ടി രാജ്യസ്‌നേഹിയായ ഒരു വ്യക്തിയും ഇവിടെ ക്യാമ്പെയ്‌ന് വരുമെന്നോ, ഇദ്ദേഹത്തിന്‌ വോട്ട് ചെയ്യുമെന്നോ തോന്നുന്നില്ല.

ഞാന്‍ ക്യാമ്പെയ്ന്‍ തുടങ്ങിയപ്പോള്‍, ലോകത്തിലെ തന്നെ ഏറ്റവും ജനസമ്മതനായ നരേന്ദ്ര മോദിയാണ് ഇവിടെ പ്രചരണത്തിന് ആദ്യം വന്നത്. ആര് ഇവിടെ വന്നാലും, മോദി ഒരു മിനിറ്റ് വരുന്നതിന്റെ ഇമ്പാക്ട് പോലും ഉണ്ടാക്കാന്‍ സാധിക്കില്ല.  ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ടിരുന്നാല്‍  എനിക്ക് ഇവരോട് പറയാനുള്ളത് ഇവര്‍ ഈ പാര്‍ട്ടി അടച്ചുപൂട്ടി വല്ല പാകിസ്ഥാനിലും പോയി പാര്‍ട്ടി യൂണിറ്റ് ഉണ്ടാക്കി അവിടെ തിരഞ്ഞെടുപ്പിന് നില്‍ക്കണം. ഇവര്‍ക്ക് ഇവിടെ ഒരു രാഷ്ട്രീയ ഭാവി കാണുന്നില്ല'', എന്നായിരുന്നു അനിലിന്റെ വാക്കുകള്‍.

പാകിസ്ഥാനിലേക്ക് പോകണമെന്ന് എ.കെ. ആന്റണിയോട് കൂടിയാണോ പറയുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ എ.കെ. ആന്റണി പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് റിട്ടയേര്‍ഡ് ചെയ്തയാളാണെന്നും രാഹുല്‍ ഗാന്ധി നയിക്കുന്ന, ഇപ്പോള്‍ സജീവമായി കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളവരോടാണ് പറയുന്നതെന്നുമായിരുന്നു അനിലിന്റെ മറുപടി.

Advertisment