/sathyam/media/media_files/ryvk5S4zWIrO5pm20Ft0.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയേയും, ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചു.
രാജ്ഭവനില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം. ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്കാണ് ഇരുവരും രാജ്ഭവനിലെത്തേണ്ടത്.
മലപ്പുറം സ്വര്‍ണ്ണക്കടത്ത്, ഹവാല കേസുകള്‍ എന്നിവ വിശദീകരിക്കണം. ഇതിന്റെ ഭാഗമായ ദേശവിരുദ്ധ ശക്തികള്‍ ആരെല്ലാം, ഇക്കാര്യം അറിഞ്ഞിട്ടും അറിയിക്കാത്തത് എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങളും ഗവര്‍ണര്‍ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലും ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കണം.
സംഭവത്തില്‍ ഗവര്‍ണര്‍ നേരത്തെയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു സര്‍ക്കാര്‍ നല്‍കിയില്ല. തുടര്‍ന്നാണ് ഡിജിപിയെയും, ചീഫ് സെക്രട്ടറിയെയും നേരിട്ട് രാജ്ഭവനിലേക്ക് വിളിപ്പിച്ചത്.