/sathyam/media/media_files/6CJq1FKSRUDXfNdfWB67.jpg)
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ, ഡിജിപിയും ചീഫ് സെക്രട്ടറിയും ഇനി രാജ്ഭവനിലേക്ക് വരേണ്ടതില്ലെന്ന നിലപാട് മയപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ എപ്പോഴും സ്വാഗതം ചെയ്യുന്നതായും, ഔദ്യോഗിക കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അനുമതിയോടെ എത്താമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
നേരത്തെ ഔദ്യോഗിക കാര്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ഉദ്യോഗസ്ഥര്‍ രാജ്ഭവനിലേക്ക് വന്നിരുന്നത്. മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ ഇത്തരത്തിലുള്ള സന്ദര്‍ശനങ്ങള്‍ ഇനി അനുവദിക്കില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്.
നേരത്തെ താന്‍ ആവശ്യപ്പെട്ടിട്ടും, ചീഫ് സെക്രട്ടറിയും, ഡിജിപിയും രാജ്ഭവനിലേക്ക് വരാത്തതാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയും, ഡിജിപിയും ഇനി രാജ്ഭവനിലേക്ക് വരേണ്ടതില്ലെന്ന നിലപാട് ഗവര്‍ണര്‍ സ്വീകരിച്ചത്. ഈ നിലപാടാണ് ഇപ്പോള്‍ മയപ്പെടുത്തിയത്.