Advertisment

'മനമുരുകി പ്രാർഥിച്ച എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അർജുൻ': ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി 72 ദിവസത്തിന് ശേഷം ഗംഗാവാലി പുഴയില്‍ നിന്ന് കണ്ടെത്തി

New Update
arjun mohanlal

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി 72 ദിവസത്തിന് ശേഷം ഗംഗാവാലി പുഴയില്‍ നിന്ന് കണ്ടെത്തി. ലോറിയുടെ കാബിനില്‍ നിന്ന് ഒരു മൃതദേഹവും കണ്ടെത്തി. മൃതദേഹം അര്‍ജുന്റേതാണോയെന്ന് കണ്ടെത്താന്‍ ഡിഎന്‍എ പരിശോധന നടത്തും.

Advertisment

അതേസമയം, അര്‍ജുന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു. ''മനമുരുകി പ്രാർഥിച്ച നാം എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അർജുൻ.പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ''-മോഹന്‍ലാല്‍ കുറിച്ചു.

Advertisment