പോക്‌സോ കേസില്‍ പെടുത്തുമെന്ന് ഭീഷണി, തട്ടിയെടുത്തത് 10 ലക്ഷം രൂപയോളം; തിരൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍

തിരൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍

New Update
kerala police1

മലപ്പുറം: തിരൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. രണ്ടത്താണി സ്വദേശികളായ ഫൈസല്‍, ഷഫീഖ്, വെട്ടിച്ചിറ സ്വദേശി അജ്മല്‍ എന്നിവരാണ് അറസ്റ്റിലായത്. 

Advertisment

വ്യാജ പോക്‌സോ കേസില്‍ പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് പ്രതികള്‍ ഡെപ്യൂട്ടി തഹസില്‍ദാരെ ഭീഷണിപ്പെടുത്തിയിരുന്നു. പത്ത് ലക്ഷം രൂപയോളം ഭീഷണിപ്പെടുത്തി തട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ട്.

മാനസിക സമ്മര്‍ദ്ദം മൂലമാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ബി. ചാലിബിനെ കാണാതായതെന്ന് കണ്ടെത്തിയിരുന്നു. ബുധനാഴ്ച മുതലാണ് അദ്ദേഹത്തെ കാണാതായത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ അദ്ദേഹം വീട്ടിലേക്ക് തിരികെയെത്തി.

Advertisment