New Update
/sathyam/media/media_files/JPeAI3dfSW36cHvABMbv.jpg)
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവുമായുണ്ടായ തര്‍ക്കത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയ്ക്കും ക്ലീൻചിറ്റ് നൽകി പൊലീസിന്‍റെ റിപ്പോര്‍ട്ട്.
Advertisment
സച്ചിൻദേവ് എംഎല്‍എ കെഎസ്ആര്‍ടിസി ബസിനുള്ളിൽ അതിക്രമിച്ച് കയറിയതിനും അസഭ്യം പറഞ്ഞതിനും തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
യദു ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കൊണ്ടാണ് പൊലീസ് റിപ്പോര്‍ട്ട്. പരാതിയില്‍ പൊലീസ് അന്വേഷണം കോടതി നിരീക്ഷണത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് യദു ഹര്‍ജി നല്‍കിയിരുന്നു.