New Update
/sathyam/media/media_files/2025/04/27/zNTp2rladyQNO4G1F22F.jpg)
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനെ പുകഴ്ത്തി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
Advertisment
ആര്യ രാജേന്ദ്രന് എംഎല്‍എയേക്കാള്‍ വലിയ പദവി ചിലപ്പോള്‍ തേടിയെത്തുമെന്നാണ് മന്ത്രിയുടെ പ്രതികരണം.
മികച്ച സ്ഥാനങ്ങളില്‍ ഇനിയും ആര്യയെ കാണാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു.
/filters:format(webp)/sathyam/media/media_files/2025/09/15/arya-rajendran-london-award-2-2025-09-15-15-04-51.jpg)
പത്താം ക്ലാസില്‍ പഠിച്ച കുട്ടിയെ എട്ടാം ക്ലാസില്‍ ഇരുത്താനാകില്ലല്ലോ എന്നാണ് മന്ത്രി ആര്യയെ കുറുച്ചുള്ള ചോദ്യത്തിന് നല്‍കിയ ഉത്തരം.
ആര്യാ രാജേന്ദ്രന്‍ ഒരു രൂപയുടെ അഴിമതി കാണിച്ചിട്ടില്ല, മികച്ച ട്രാക്ക് റെക്കോര്‍ഡ് ആണ് ആര്യയുടേതെന്ന് വ്യക്തമാക്കി ശിവന്‍കുട്ടി പറഞ്ഞു.
പ്രവര്‍ത്തന മേഖല കോഴിക്കോട്ടേക്ക് മാറ്റാന്‍ ആര്യ രാജേന്ദ്രന്‍ പാര്‍ട്ടിയോട് അഭ്യര്‍ത്ഥിച്ചുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us