നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയായേക്കും. സ്ഥാനാർഥിയായി ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിനു കെപിസിസി കൈമാറി. ഇന്ന് രാത്രിയോടെ ഒദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകും.
സ്ഥാനാർഥി പട്ടികയിൽ ഉണ്ടായിരുന്ന വി എസ് ജോയിയെ കെപിസിസി നേതൃത്വം തന്നെ തീരുമാനം അറിയിച്ചിട്ടുണ്ട്.