നി​യ​മ​സ​ഭാ തെ​ഞ്ഞെ​ടു​പ്പ്; നാ​ല് സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് പി.​വി.​അ​ൻ​വ​ർ

സ​ജി മ​ഞ്ഞ​ക്ക​ട​മ്പ​ന് പൂ​ഞ്ഞാ​റി​ലും നി​സാ​ർ മേ​ത്ത​റി​ന് തൃ​ക്ക​രി​പ്പൂ​രി​ലും കെ.​ടി.​അ​ബ്‌​ദു​റ​ഹ്മാ​ന് കു​ന്ദ​മം​ഗ​ല​ത്തും മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് യു​ഡി​എ​ഫി​നെ അ​റി​യി​ക്കും.

New Update
Untitlediranmissi

 
കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നാ​ലു സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് പി.​വി.​അ​ൻ​വ​ർ.​

Advertisment

സീ​റ്റു​വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​ൻ ത​ന്നെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഈ ​കൂ​ടി​ക്കാ​ഴ്‌​ച​യി​ൽ സീ​റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യം ഉ​ന്ന​യി​ക്കു​മെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു.

താ​ൻ ബേ​പ്പൂ​ർ അ​ല്ലെ​ങ്കി​ൽ ത​വ​നൂ​രി​ൽ മ​ത്സ​രി​ക്കും. സ​ജി മ​ഞ്ഞ​ക്ക​ട​മ്പ​ന് പൂ​ഞ്ഞാ​റി​ലും നി​സാ​ർ മേ​ത്ത​റി​ന് തൃ​ക്ക​രി​പ്പൂ​രി​ലും കെ.​ടി.​അ​ബ്‌​ദു​റ​ഹ്മാ​ന് കു​ന്ദ​മം​ഗ​ല​ത്തും മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് യു​ഡി​എ​ഫി​നെ അ​റി​യി​ക്കും.

കേ​ര​ളാ കോ​ൺ​ഗ്ര​സ് യു​വ​ജ​ന വി​ഭാ​ഗം നേ​താ​വാ​യി​രു​ന്ന സ​ജി മ​ഞ്ഞ​ക്ക​ട​മ്പ​ന് പൂ​ഞ്ഞാ​റി​ൽ ജ​യി​ക്കാ​ൻ ക​ഴി​യും.

യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​ത്തി​നാ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും അ​ൻ​വ​ർ വ്യ​ക്ത​മാ​ക്കി.

Advertisment