Advertisment

ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരന്റെ വീടിനുനേരെ ആക്രമണം; സ്കൂട്ടറിലെത്തിയ സംഘം സ്ഫോടകവസ്തുക്കള്‍ എറിഞ്ഞു

സ്ഫോടകവസ്തുക്കള്‍ വീടിന്റെ ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ അപകടം ഒഴിവായി. വൈകീട്ട് മുതൽ ഒരു സംഘം വീടിന്റെ പരിസരത്ത് റോന്തുചുറ്റുന്നത് ശ്രദ്ധയിൽപെട്ടിരുന്നുവെന്ന് ഹരിഹരന്‍ പറയുന്നു.

New Update
ks hariharan

കോഴിക്കോട്: ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിന് നേരെ ബോംബേറ്. സ്‌കൂട്ടറിലെത്തിയ സംഘം സ്ഫോടകവസ്തുക്കള്‍ എറിഞ്ഞു. ഇന്ന് വൈകിട്ട് 8.15 നാണ് സംഭവം.

Advertisment

സ്ഫോടകവസ്തുക്കള്‍ വീടിന്റെ ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ അപകടം ഒഴിവായി. വൈകീട്ട് മുതൽ ഒരു സംഘം വീടിന്റെ പരിസരത്ത് റോന്തുചുറ്റുന്നത് ശ്രദ്ധയിൽപെട്ടിരുന്നുവെന്ന് ഹരിഹരന്‍ പറയുന്നു.

കഴിഞ്ഞ ദിവസം വടകരയില്‍ നടന്ന പരിപാടിയില്‍ ഹരിഹരന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. യുഡിഎഫും ആർഎംപിയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ കെ എസ് ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ഡിവൈഎഫ്ഐ പരാതി നൽകിയിരുന്നു

 

 

Advertisment