/sathyam/media/media_files/Ir02fysEZHlkTHXjcikq.jpg)
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ അ​യ്യ​പ്പ​ന്‍റെ വി​ഗ്ര​ഹം സ്വ​ർ​ണ​മാ​യി​രു​ന്നെ​ങ്കി​ൽ അ​തും ചി​ല​ർ അ​ടി​ച്ചു​മാ​റ്റി​യേ​നെ​യെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ൻ.
ശ​ബ​രി​മ​ല​യി​ൽ ന​ട​ത്തി​യ അ​യ്യ​പ്പ സം​ഗ​മം ധൂ​ർ​ത്താ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് 500 ക​ട്ടി​ലെ​ന്ന ക​ണ​ക്ക് ക​ണ്ടു. എ​ന്തി​നാ​ണ് അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ഇ​ത്ര​യും ക​ട്ടി​ൽ? കി​ട​ന്നു​റ​ങ്ങാ​നാ​ണോ എ​ല്ലാ​വ​രും അ​വി​ടേ​യ്ക്ക് പോ​യ​ത്. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന് ക​ച്ചേ​രി എ​ന്താ, ഗാ​ന​മേ​ള എ​ന്താ എ​ന്ന് അ​റി​യി​ല്ല.
വാ​സ​വ​ൻ രാ​ജി വ​യ്ക്ക​ണം. അ​തി​ൽ​ക്കു​റ​ഞ്ഞ ഒ​ത്തു​തീ​ർ​പ്പി​നും ഞ​ങ്ങ​ൾ ത​യാ​റ​ല്ല.
നി​യ​മ​സ​ഭ​യി​ൽ തെ​റ്റാ​യ ക​ണ​ക്ക് കൊ​ടു​ത്ത​തി​ന് വാ​സ​വ​നെ​തി​രെ അ​വ​കാ​ശ ലം​ഘ​ന​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കാ​ൻ യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 4000 പേ​ർ പ​ങ്കെ​ടു​ത്തു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്.
എ​ന്നാ​ൽ 8000 പേ​ർ ഭ​ക്ഷ​ണം ക​ഴി​ച്ചു​വെ​ന്ന് പ​റ​യു​ന്ന ക​ണ​ക്ക് എ​ങ്ങ​നെ​യാ​ണ് ശ​രി​യാ​വു​ക. വീ​ര​പ്പ​ൻ ഇ​വ​രെ ക​ണ്ടാ​ൽ സാ​ഷ്ടാം​ഗം ന​മ​സ്ക​രി​ക്കു​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us