New Update
/sathyam/media/media_files/2025/05/24/VCueroCWVzIQNQxwYOoD.jpg)
ഇടുക്കി: കോൺഗ്രസ് മുൻ ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു.
Advertisment
കട്ടപ്പനയിൽ ബിജെപി ഇടുക്കി സൗത്ത് സംഘടനാ ജില്ലയുടെ വികസിത കേരളം കൺവെൻഷനിലാണ് ബെന്നി ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി.
വഖഫ് വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് ബെന്നി പെരുവന്താനം പ്രതികരിച്ചു.
വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്ന കോൺഗ്രസിന്റെ നിലപാടിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസമാണ് ബെന്നി പെരുവന്താനം കോൺഗ്രസ് പാർട്ടിയിൽ നിന്നു രാജിവെച്ചത്. ഏതാനും നാളുകളായി കോൺഗ്രസ് പിന്തുടരുന്നത് ക്രിസ്ത്യൻ വിരുദ്ധ നിലപാടാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.