/sathyam/media/media_files/2026/03/09/pinarayi-ganesh-2026-03-09-19-11-37.jpg)
കോട്ടയം: സ്ത്രീകളുടെ പോരാട്ടങ്ങള്‍ക്കു കരുത്തുപകരാന്‍ സമൂഹം ഒന്നാകെ കൂടെനില്‍ക്കേണ്ടതുണ്ട്. അവര്‍ക്കു നിര്‍ഭയമായി ജീവിക്കാനും സ്വപ്നങ്ങള്‍ വെട്ടിപ്പിടിക്കാനും കഴിയുന്ന ഒരു നവകേരളം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി നമുക്ക് ഒന്നിച്ചു മുന്നേറാം. മുഖ്യമന്ത്രി വനിതാ ദിന പ്രസംഗം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഗതാഗത മന്ത്രിയുടെ ഭാര്യ തനിക്കു പോലീസില്‍ നിന്നു നീതികിട്ടിയില്ലെന്നു തുറന്നു പറഞ്ഞു രംഗത്ത്.
ആരോപണം മന്ത്രി ഗണേഷിനെതിരെ ആണെങ്കില്‍ വെട്ടിലായതു മുഖ്യമന്ത്രിയാണ്. രാഹുല്‍ മാങ്കൂട്ടം എം.എല്‍.എയ്ക്ക് എതിരായ ആരോപണം ഉയര്‍ന്നപേപ്പാള്‍ ഇരയ്‌ക്കൊപ്പം എന്നു പ്രഖ്യാപിച്ചയാളാണു മുഖ്യമന്ത്രി. വിവാദങ്ങളിൽ മുഖ്യമന്ത്രി നിലപാട് പറയണമെന്ന ആവശ്യമാണ് ഉയർന്നു വരുന്നത്.
/filters:format(webp)/sathyam/media/media_files/TgIjINah7FxHgBsX146Q.jpg)
സ്ത്രീ ശാക്തീകരണവും സാമൂഹിക നീതിയും ഉറപ്പുവരുത്തുന്നതില്‍ രാജ്യത്തിന് തന്നെ എക്കാലത്തും മാതൃകയാകുന്ന ജനകീയ ബദല്‍ നയങ്ങളാണു കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു തീരുന്നതിനു മുന്‍പു തന്നെ തന്റെ മന്ത്രിസഭയിലെ ഒരംഗത്തിന്റെ ഭാര്യ തന്നെ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞു രംഗത്തു വന്നപ്പോൾ അവരെ പിന്തുണച്ചു രംഗത്തു വരികയല്ലേ വേണ്ടതെന്നും ആവശ്യം ഉയരുന്നു.
ഭര്‍ത്താവിനെക്കുറിച്ച് ആര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന്‍ തുറന്നു പറയുന്നു.
മന്ത്രിയായതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പുറത്തുപറയാതെ രണ്ട് ദിവസം താന്‍ മിണ്ടാതിരുന്നുവെന്നും എന്നാല്‍ തനിക്ക് 'വട്ടാണെന്ന്' അദ്ദേഹം പ്രചരിപ്പിച്ചതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും ബിന്ദു മേനോന്‍ വ്യക്തമാക്കി.
/filters:format(webp)/sathyam/media/media_files/2026/03/09/ganesh-2026-03-09-15-17-48.jpg)
താന്‍ കണ്ട കാര്യങ്ങള്‍ പുറംലോകം അറിയാതിരിക്കാന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് തന്നെ മര്‍ദ്ദിച്ചതായും മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചതായും ബിന്ദു ആരോപിക്കുന്നു. സഹായത്തിനായി പോലീസിനെ വിളിച്ചെങ്കിലും അവര്‍ സംരക്ഷണം നല്‍കിയില്ലെന്ന ഗൗരവകരമായ പരാതിയും അവര്‍ ഉന്നയിച്ചു.
112 എന്ന നമ്പറില്‍ വിളിച്ചപ്പോള്‍ എത്തിയ പിങ്ക് പോലീസ് താന്‍ ഉള്ളില്‍ പോയി പെട്ടി പാക്ക് ചെയ്തു വരുമ്പോള്‍ അവിടെ ഉണ്ടായിരുന്നില്ലെന്ന് ബിന്ദു പറയുന്നു. മന്ത്രിയുടെ വീട്ടിലേക്ക് വരാന്‍ ടാക്‌സിക്കാര്‍ പോലും ഭയപ്പെട്ടുവെന്നും ഒടുവില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് താന്‍ പാലക്കാട്ടെ വീട്ടിലെത്തിയതെന്നും അവര്‍ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2026/03/09/ganesh-kumar-2026-03-09-18-59-12.jpg)
മന്ത്രിക്കെതിരെ 112 എന്ന നമ്പറില്‍ പോലീസിനെ വിളിക്കേണ്ടി വന്നത് കണ്ടുകൂടാത്ത ഒരു രംഗം കണ്ട് അതിന്റെ ഫോട്ടോ എടുത്തതോടെ തന്റെ ജീവന് അപകടമുണ്ടാകുമെന്ന് ഭയപ്പെട്ടതുകൊണ്ടാണെന്ന് ബിന്ദു പറയുന്നു.
തനിക്ക് പപ്പയില്ലെന്നും അമ്മയ്ക്ക് ഓര്‍മ്മയില്ലെന്നും സഹോദരങ്ങള്‍ അടുത്തുപോലുമില്ലാത്ത അവസ്ഥയില്‍ താന്‍ ആരെയാണ് സഹായത്തിന് വിളിക്കേണ്ടതെന്നും അവര്‍ വികാരാധീനയായി ചോദിക്കുന്നു.
സഹായത്തിനായി താന്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ ഫോണില്‍ വിളിച്ചിരുന്നുവെന്നും ബിന്ദു മേനോന്‍ വെളിപ്പെടുത്തി.
രാഷ്ട്രീയമായോ മന്ത്രിക്ക് എതിരെയോ ഉള്ള പരാതിയായല്ല, മറിച്ച് ഒരു സ്ത്രീയെന്ന നിലയിലുള്ള തന്റെ വിഷമങ്ങള്‍ പങ്കുവെക്കാനാണ് അവരെ വിളിച്ചതെന്ന് ബിന്ദു വ്യക്തമാക്കുന്നു.
/filters:format(webp)/sathyam/media/media_files/JM3cppcopqyM5BE3PR4h.jpg)
മന്ത്രിയുടെ ഭാര്യക്കു പോലും കിട്ടാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണു ലഭിക്കുക എന്ന ചോദ്യമാണ് ഇതോടെ ഉയര്‍ന്നു വരുന്നത്. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ മറുപടി പറയേണ്ട നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണു പ്രതിപക്ഷവും.
/filters:format(webp)/sathyam/media/media_files/2026/02/24/vd-satheesan-pala-2026-02-24-16-39-23.jpg)
മന്ത്രിയുടെ ഭാര്യക്ക് മന്ത്രിയുടെ പേര്‍സണല്‍ സ്റ്റാഫില്‍ നിന്നും അതിക്രമം നേരിട്ടു. സ്ഥലത്ത് പൊലീസ് എത്തിയെങ്കിലും അവര്‍ക്ക് എന്ത് പറ്റിയെന്ന് അന്വേഷിച്ചോ? അവരെ ആരെങ്കിലും ആക്രമിച്ചോ എന്ന് അന്വേഷിച്ചോ? അവരെ അവിടെ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയോ? പിന്നെ എന്തു പോലീസാണ്. ഏത് സ്ത്രീക്കാണ് കേരളത്തിലെ പോലീസിനെക്കൊണ്ട് സുരക്ഷ കിട്ടുന്നത്. മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us