/sathyam/media/media_files/2026/02/21/vd-satheesan-press-meet-2-2026-02-21-15-54-52.jpg)
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ഭാ​ര്യ​യു​ടെ ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സി​നെ​യും മു​ഖ്യ​മ​ന്ത്രി​യേ​യും വി​മ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യി​ട്ടും പ​രാ​തി​ക്കാ​രി​യെ സ​ഹാ​യി​ക്കാ​തെ അ​വ​രെ ഉ​പേ​ക്ഷി​ച്ചു മ​ട​ങ്ങി​പ്പോ​യ​ത് പ​രി​താ​പ​ക​ര​മാ​ണ്.
മ​ന്ത്രി​യു​ടെ ഭാ​ര്യ​യാ​യ​തു​കൊ​ണ്ട് പോ​ലീ​സ് പേ​ടി​ച്ച് ഓ​ടി​യ​താ​ണോ. സ്ത്രീ ​സു​ര​ക്ഷ​യെ​ക്കു​റി​ച്ച് വ​ലി​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന ഈ ​മ​ന്ത്രി​സ​ഭ​യ്ക്ക് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ നാ​ണ​ക്കേ​ടാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളോ​ട് മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ഗ​ണേ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ഭാ​ര്യ ബി​ന്ദു മേ​നോ​നെ മു​റി​യി​ൽ അ​ട​ച്ചു​പൂ​ട്ടി​യി​ട്ട​ത്. അ​വ​ർ പോ​ലീ​സി​നെ വി​ളി​ക്കു​ക​യും പോ​ലീ​സ് എ​ത്തു​ക​യും ചെ​യ്തു. എ​ന്നി​ട്ട് പോ​ലീ​സ് എ​ന്താ​ണ് ചെ​യ്​ത​ത്.
ബി​ന്ദു മേ​നോ​ന് എ​ന്താ​ണ് പ​റ്റി​യ​ത്, അ​വ​രെ ആ​രെ​ങ്കി​ലും ആ​ക്ര​മി​ച്ചോ, അ​വ​ർ​ക്ക് പ​രി​ക്കേ​റ്റോ ഇ​തൊ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ച്ചി​ല്ല. അ​വ​രെ അ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ പോ​ലും പോ​ലീ​സ് ശ്ര​മി​ച്ചി​ല്ല. ഏ​ത് സ്ത്രീ​ക്കാ​ണ് ഈ ​പോ​ലീ​സി​നെ കൊ​ണ്ട് സു​ര​ക്ഷ കി​ട്ടു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു.
/filters:format(webp)/sathyam/media/media_files/2026/03/09/ganesh-2026-03-09-15-17-48.jpg)
ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ഭാ​ര്യ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ വ​ലി​യ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.
ഗ​ണേ​ഷ്കു​മാ​റി​നെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്ന് മ​ഹി​ളാ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ ജെ​ബി മേ​ത്ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ന്ന​ല്ല അ​യ്യാ​യി​രം പ്ര​ണ​യ​മു​ണ്ടെ​ന്നൊ​ക്കെ സി​നി​മ ഡ​യ​ലോ​ഗാ​യി പ​റ​യാ​ൻ കൊ​ള്ളാം. യ​ഥാ​ർ​ത്ഥ ജീ​വി​ത​ത്തി​ൽ ഭാ​ര്യ​യെ ദ്രോ​ഹി​ച്ചാ​ൽ കേ​സ് വ​രു​മെ​ന്നും ജെ​ബി മേ​ത്ത​ർ പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us