വയനാട് തുരങ്കപാതയ്ക്ക് എതിരെ സിപിഐ; മുഖ്യമന്ത്രിയോട് വിയോജിച്ച് ബിനോയ് വിശ്വം

നിലവിൽ പശ്ചിമഘട്ടം ഏറ്റവും ലോലമായതു കേരളത്തിലും പ്രത്യേകിച്ച് ഉരുൾപൊട്ടൽ നടന്ന പ്രദേശങ്ങളിലുമാണ് – ബിനോയ് വിശ്വം പറഞ്ഞു.

New Update
binoy viswam 1

തിരുവനന്തപുരം: വയനാട് തുരങ്കപാതയെ പിന്തുണച്ച മുഖ്യമന്ത്രി പിണറായിവിജയന്റെ അഭിപ്രായത്തോട് യോജിക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതേസമയം പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഏതു കാര്യത്തിലും മുന്നോട്ടു നീങ്ങും മുൻപ് രണ്ടുവട്ടം ആലോചിക്കണമെന്നും ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ തുരങ്കപാത അനുവദിക്കാവൂ എന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. നിലവിൽ പശ്ചിമഘട്ടം ഏറ്റവും ലോലമായതു കേരളത്തിലും പ്രത്യേകിച്ച് ഉരുൾപൊട്ടൽ നടന്ന പ്രദേശങ്ങളിലുമാണ് – ബിനോയ് വിശ്വം പറഞ്ഞു.

Advertisment

അതേസമയം തുരങ്കപാതയ്ക്കെതിരെ നേരത്തേ ബിനോയ് വിശ്വം പറഞ്ഞ അഭിപ്രായം മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. ഉരുൾപൊട്ടലും തുരങ്കപാതയും തമ്മിൽ ബന്ധമില്ലെന്ന വാദമാണ് അദ്ദേഹം സ്വീകരിച്ചത്. ഇതിനോടാണ് ഇപ്പോൾ സിപിഐ സംസ്ഥാന സെക്രട്ടറിയുടെ വിയോജിപ്പ്.

Advertisment