ഭർത്താവ് ബി.ജെ.പിയിൽ ചേർന്നത് കേക്ക് മുറിച്ച് ആഘോഷിച്ച് വാശിതീർത്ത് സി.പി.എം പ്രവർത്തകയായ ഭാര്യ ! ബിജെപിയിൽ ചേക്കേറിയ ബിപിൻ സി. ബാബുവിനെ പരനാറിയെന്ന് വിളിച്ചുകൊണ്ടായിരുന്നു ജന്മനാട്ടിലെ സഖാക്കളുടെ കേക്ക് മുറി ആഘോഷം. ഏരിയ കമ്മിറ്റിയിൽ നിന്നും ബിപിൻ തെറിച്ചത് വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യ മിനിസ ജബ്ബാർ പാർട്ടിക്ക് നൽകിയ പരാതിയെ തുടർന്ന്

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
D

ആലപ്പുഴ : ഭർത്താവ് ബി.ജെ.പിയിൽ ചേർന്നത് കേക്ക് മുറിച്ച് ആഘോഷിച്ച് വാശിതീർത്ത് സി.പി.എം പ്രവർത്തകയായ ഭാര്യ !  സി.പി.എം  നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ബിപിൻ സി.ബാബു ബി.ജെ.പിയിൽ ചേർന്നതിൻെറ സന്തോഷ സൂചകമായാണ് ഭാര്യയും ലോക്കൽ കമ്മിറ്റി അംഗവും ആയിരുന്ന മിനിസ ജബ്ബാറിൻെറ നേതൃത്വത്തിൽ കേക്ക് മുറിച്ച് ആഘോഷം സംഘടിപ്പിച്ചത്.

Advertisment

കേക്കും മെഴുകുതിരിയും ഒക്കെയായി റോഡരുകിൽ വെച്ചായിരുന്നു ആഘോഷം. ആഘോഷത്തിന് മുൻപ് ബിപിൻ സി.ബാബുവിനെതിരെ ലോക്കൽ നേതാവിൻെറ ചെറിയ പ്രസംഗവും അരങ്ങേറി. കായംകുളത്തെ പാർട്ടിയെ മാരക രോഗം പോലെ കാർന്നുതിന്നുകൊണ്ടിരുന്ന ബിപിൻ.സി.ബാബു ബി.ജെ.പിയിലേക്ക് പോയ ദിവസം പാർട്ടിക്ക് സുദിനമാണ്.


ഇന്നലെകളിൽ വരെ പാർട്ടിയ്ക്ക് ഒപ്പം ഉണ്ടായിരുന്ന ഒരാൾ പാർട്ടിയെ രക്ഷിച്ചുകൊണ്ട് പുറത്ത് പോയിരിക്കുന്നു. ജീവിതാവസാനം വരേക്കും പാർട്ടി കൈപിടിച്ചു കൊടുത്ത പാർട്ടി കുടുംബത്തിലെ അംഗമായ മിനിസ ജബ്ബാറിനെ പാതിവഴിയിൽ ഉപേക്ഷിച്ച് പോയയാളാണ് ബിപിൻ സി.ബാബു. 


പാർട്ടിയേയും പാർട്ടി സഖാക്കളെയാകെയും വല്ലാത്ത രൂപത്തിൽ അപമാനിച്ചിട്ടാണ് ബിപിൻ സി.ബാബു പാർട്ടി വിട്ടിരിക്കുന്നത്. യഥാർ‍‍ത്ഥത്തിൽ പാർട്ടിയെ രക്ഷിക്കുകയാണ് ബിജെ.പിയിൽ പോയതിലൂടെ ബിപിൻ.സി.ബാബു ചെയ്തിരിക്കുന്നത്. അതിൻെറ സുദിനമായാണ് കേക്ക് മുറിച്ച് ആഘോഷിക്കുന്നതെന്നായിരുന്നു പ്രാദേശിക നേതാവിൻെറ പ്രസംഗം.

സി.പി.എം - ഡിവൈഎഫ്ഐ പ്രവർത്തകർ ആഘോഷത്തിൽ പങ്കെടുത്തു. ഇന്നലെ ബിപിൻ.സി.ബാബുവിൻെറ ജന്മനാടായ പത്തിയൂരിലും സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷം സംഘടിപ്പിച്ചിരുന്നു.


സി.പി.എം  വിട്ട ബിപിൻ സി.ബാബുവിനെ പരനാറിയെന്ന് വിളിച്ചുകൊണ്ടായിരുന്നു ജന്മനാട്ടിലെ കേക്ക് മുറി ആഘോഷം. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ശ്രീജിത്തിൻെറ നേതൃത്വത്തിലായിരുന്നു പത്തിയൂരിലെ കേക്ക് മുറി.


സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്ന ബിപിൻ.സി.ബാബുവും കുടുംബവും പാർ‍ട്ടി ശക്തി കേന്ദ്രമായിരുന്ന പത്തിയൂർ പഞ്ചായത്തുകാരാണ്. ബിപിൻെറ അമ്മ ദീർഘകാലം പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ഇപ്പോഴും പാർ‍ട്ടി ഏരിയാ കമ്മിറ്റി അംഗവുമാണ്. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായിരുന്ന എം.എ.അലിയാരുടെ ആശിർവാദത്തിലാണ് ബിപിൻ.സി.ബാബു സി.പി.എമ്മിൽ വളർന്നത്.

ചുരുങ്ങിയ കാലത്തിൽ തന്നെ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും എല്ലാം ആയത്. അലിയാരുടെ തന്നെ കാർമികത്വത്തിലാണ് മിനിസയുമായുളള വിവാഹവും നടന്നത്. 2020ൽ എം.എ അലിയാർ മരിച്ചതോടെ ബിപിൻ.സി.ബാബുവും പാർട്ടിയുമായി അകലാൻ തുടങ്ങി.

വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യ മിനിസ ജബ്ബാർ പാർട്ടിയെ സമീപിച്ചു. പരാതി നൽകുമ്പോൾ മിനിസയും ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. മിനിസയുടെ പരാതിയെ തുടർന്നാണ് ബിപിൻ.സി.ബാബുവിനെ ഏരിയാ കമ്മിറ്റി അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.

Advertisment