/sathyam/media/media_files/2026/03/01/ajith-2026-03-01-18-21-18.jpg)
കോട്ടയം: ബിജെപി പാളയത്തിൽ എത്തിയ കെ. അജിത്തിൻ്റെ നീക്കത്തിൽ ഞെട്ടി സി.പി.ഐ. നേതൃത്വത്തോടുള്ള അതൃപ്തിയാണ് അജിത്തിനെ കൂടുമാറ്റത്തത്തിന് പ്രേരിപ്പിച്ചത്.
സിപിഐ കോട്ടയം ജില്ല കൗൺസിൽ അംഗമായും അജിത്ത് പ്രവർത്തിച്ചിട്ടുണ്ട്.
മുൻ വൈക്കം എം.എൽ.എ എം.കെ. കേശവൻ്റെ മകനാണ്. 2006-2011, 2011-2016 വർഷങ്ങളിൽ വൈക്കം സീറ്റിൽ നിന്നു സിപിഐ ടിക്കറ്റിൽ അജിത്ത് വിജയിക്കുയും ചെയ്തു.
ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പറുമായും കെ.അജിത്ത് പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് നാളുകളായി നേതൃത്വവുമായി അജിത്ത് അത്ര നല്ല സ്വരത്തിലായിരുന്നില്ല. കഴിഞ്ഞ ഒക്ടോബറിൽ അജിത്ത് പാർട്ടി വിട്ടിരുന്നു എന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. അജിത്ത് പാർട്ടി വിട്ടത് സംബന്ധിച്ച് പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം ഉണ്ടാകും.
പെട്ടെന്നുള്ള തീരുമാനത്തിലല്ല തൻ്റെ ബിജെപി പ്രവേശനം എന്നും അജിത്ത് പറയുന്നു. ദളിത് വിഭാഗത്തിന് സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. അത് നേടിയെടുക്കാന്‍ കഴിയുന്നില്ലെന്ന അതൃപ്തി സിപിഐ നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നു.
പരാതി പറഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും അജിത് പറയുന്നു . പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതിമാരെ കൊണ്ടുവന്നത് ബിജെപിയാണ്.
ആ പാര്‍ട്ടിയില്‍ തനിക്ക് പ്രതീക്ഷയുണ്ട്. വൈക്കത്തെ ജനങ്ങളോട് ഭരണ, പ്രതിപക്ഷങ്ങള്‍ നീതി കാണിച്ചില്ലെന്നും അജിത്ത് ആരോപിക്കുന്നത്.
തന്റെ ജനവിഭാഗത്തെ രക്ഷിക്കാന്‍ ബിജെപിക്ക് കഴിയും. വൈക്കത്തെ പുതുയുഗ മാറ്റത്തിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെ അജിത്തും പറയുമ്പോൾ വൈക്കത്ത് അജിത്ത് മത്സരിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്.
ബി ഡി ജെ എസിൻ്റെ കൈവശം ഉള്ള സീറ്റാണ് വൈക്കം. പൂഞ്ഞാർ സീറ്റ് വിട്ടുകൊടുക്കാൻ ബി.ഡി.ജെ.എസ് തയാറായിരുന്നു.
പകരം കടുത്തുരുത്തിയോ കോട്ടയമോ വിട്ടു നൽകണമെന്നാണ് ബി.ഡി.ജെ.എസ് ബിജെപി നേതൃത്വത്തെ അറിയിച്ചത്.
ഇതിനിടെ ആര് വന്നാലും വൈക്കം സീറ്റ് വിട്ടു നൽകുന്നതിനോട് ബി.ഡി.ജെ.എസ് സമ്മതം മൂളാൻ ഇടയില്ല. ഇതോടെ അജിത്തിനെ സ്ഥാനാർഥിയാക്കുമോ എന്ന കാര്യത്തിൽ ആകാംഷ നിലനിൽക്കുകയാണ്.
അജിത്തിന് ശേഷം സി.കെ ആശയാണ് രണ്ടു തവണ എൽഡിഎഫിൽ നിന്നു മത്സരിച്ച് എം.എൽ.എ ആയത്. രണ്ടു ടേം മത്സരിച്ച ആശ മാറി നിൽക്കണമെന്ന് സിപിഐയിൽ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.
രണ്ടു ടേം കഴിഞ്ഞതിനാല്‍ സി.കെ. ആശ മാറുമെന്നും എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി പി.പ്രദീപ് മത്സരിക്കുമെന്നുമായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍, ടേം വ്യവസ്ഥയില്‍ നിന്നു പിന്‍മാറാന്‍ പാര്‍ട്ടി തീരുമാനിച്ചതോടെ ആശ വീണ്ടും മത്സരിക്കാനുള്ള സാധ്യതയേറി. ജില്ലാ ഘടകം സംസ്ഥാന നേതൃത്വത്തിനു നല്‍കിയ പട്ടികയില്‍ ആശയ്‌ക്കൊപ്പം പി. പ്രദീപിന്റെ പേരു ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്തിമ തീരുമാനം സംസ്ഥാന കൗണ്‍സിലിന്റേതാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us