നിയമസഭയിൽ താമര വിരിയിക്കാൻ ബി.ജെ പി. പാർട്ടിയിൽ അഴിച്ചു പണി നടത്തും. സ്ഥാനാർത്ഥി നിർണയവും വേഗത്തിലാക്കും. വിജയപ്രതീക്ഷയുള്ള ഇടങ്ങളിൽ അടുത്ത മാസം ആദ്യവാരത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും. എം.ടി രമേശ് ചെങ്ങന്നൂരിലെത്താൻ സാധ്യത. കായംകുളമുറപ്പിച്ച് ശോഭാ സുരേന്ദ്രൻ

2001-ലെ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച എം.ടി. രമേശിനെ ചെങ്ങന്നൂരിൽ മത്സരിപ്പിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.

New Update
bjp

തിരുവനന്തപുരം: തദ്ദേശത്തിരഞ്ഞെടുപ്പിൽ തലസ്ഥാന കോർപ്പറേഷൻ പിടിച്ച ബി.ജെ.പി നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു മുഴം മുമ്പേ നീക്കമാരംഭിക്കുന്നു. 

Advertisment

വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ ജനു വരി ആദ്യവാരത്തിൽ സ്ഥാനാർഥികളെ തീരുമാനിക്കാനാണ് നീക്കം നടക്കുന്നത്. സ്ഥാനാർഥികളോട് അതത് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നിർദേശം നൽകുന്നതിനൊപ്പം ജില്ലാ, മണ്ഡലം തലങ്ങളിൽ അഴിച്ചുപണി നടത്താനും തീരുമാനമായി. സ്ഥാനാർഥികളെയും അതത് ജില്ലാ കമ്മിറ്റികളെയും ഇക്കാര്യം അടുത്ത ദി വസങ്ങളിൽ അറിയിക്കും. 

എസ്. സുരേഷ് ഒഴികെയുള്ള മൂന്നു ജനറൽ സെക്രട്ടറിമാരും മത്സരിക്കുമെന്ന് ഉറപ്പാണ്.

ബിഡിജെഎസിന് നൽകുന്ന സീറ്റുകളിലും വൈകാതെ സ്ഥാനാർഥികളെ തീരുമാനിക്കണമെന്ന ആവശ്യ വും ബിജെപി മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

bjp

2001-ലെ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച എം.ടി. രമേശിനെ ചെങ്ങന്നൂരിൽ മത്സരിപ്പിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. 

pk krishnadas neww.jpg

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലോ കൂത്തുപറമ്പിലോ ജനവിധി തേടും. തൃശ്ശൂർ നഗ രഭരണത്തിൽ പങ്കാളിയായിരുന്ന ക്രൈസ്തവ വിഭാഗത്തിൽനിന്നുള്ള നേതാവിനെ ഒല്ലൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയാക്കാനാണ് നീക്കം. 

ജില്ലാ, മണ്ഡലം തലങ്ങളിലെ വലിയ വിഭാഗം നേതാക്കൾ പ്രതീക്ഷയൊത്ത് ഉയരാതിരുന്നതാണ്, തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ഉണ്ടാകാതിരുന്നതെന്നും വിലയിരുത്തലുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ 34 ഇടത്താണ് ബി.ജെ. പി  അതീവ ശ്രദ്ധ ചെലുത്തുന്നത്.

ഇതിൽ 10 ഇടത്ത് വിജയിക്കണമെന്നാണ് കേന്ദ്ര ബി.ജെ.പി നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകിയിട്ടുള്ളത് .

 ഇതിൻ്റെ അടിസ്ഥാനത്തിൽ രാജീവ് ചന്ദ്രശേഖർ നേമത്തും കോർപ്പറേഷൻ കൗൺസിലറായ ആർ. ശ്രീലേഖ വട്ടിയൂർക്കാവിലും മത്സരിക്കുമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. 

r sreelekha

കഴക്കൂട്ടം -വി.മുരളീധരൻ, തിരുവനന്തപുരം സെൻട്രൽ - കൃഷ്ണകുമാർ, തൃശ്ശൂർ, ചെങ്ങന്നൂർ-എം.ടി രമേശ്, പാലക്കാട്-കെ. സുരേന്ദ്രൻ, കായംകുളം-ശോഭാ സുരേന്ദ്രൻ,  തിരുവല്ല-അനൂപ് ആൻ്റണി, പാലാ-ഷോൺ ജോർജ്, ചാത്തന്നൂർ ബി. ഗോപകുമാർ, ആറന്മുള - കുമ്മനം രാജശേഖരൻ, മഞ്ചേശ്വരം-അശ്വിനി, ആറ്റിങ്ങൽ-പി. സുധീർ ചിറയൻകീഴ്-ആശാനാഥ്, കാഞ്ഞിരപ്പള്ളി- നോബിൾ മാത്യു എന്നിവർ മത്സരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

Advertisment