/sathyam/media/media_files/2025/01/15/7DVHgiVhL70TkZ0Yw8Aq.jpg)
തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയിൽ നേതൃമാറ്റ ചർച്ചകൾ ചൂടുപിടിക്കുന്നു. നിലവിലെ അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് പകരം മുൻകേന്ദ്രമന്ത്രിയും തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായിരുന്ന രാജീവ് ചന്ദ്രശേഖറിനാണ് പ്രഥമപരിഗണനയെന്നാണ് സൂചന.
കൃഷ്ണദാസ് പക്ഷത്തുള്ള എം.ടി രമേശും പരിഗണനാപ്പട്ടികയിലുണ്ട്. മാർച്ചിനകം പുതിയ അദ്ധ്യക്ഷൻ ചുമതലയേൽക്കുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് ചുമതല പുതിയ സംസ്ഥാന കമ്മിറ്റിക്കായിരിക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. അഞ്ച് വർഷം പൂർത്തിയാക്കിയവരെ സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ നിന്നും മാറ്റണമെന്ന പാർട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനം നടപ്പാക്കിയാൽ സുരേന്ദ്രന് മാറേണ്ടി വരും.
അവിടേയക്ക് രാജീവ് ചന്ദ്രശേഖറിനെ നിയോഗിക്കാനുള്ള നീക്കങ്ങളിൽ സംസ്ഥാന ബി.ജെ.പിയിലെ വിവിധ ഗ്രൂപ്പുകൾക്ക് അമർഷമുണ്ട്. രാജീവുമായി ആർ.എസ്.എസ്, ബി.ജെ.പി നേതൃത്വങ്ങൾ ആശയവിനിമയം നടത്തിയതായാണ് ലഭിക്കുന്ന വിവരം.
സംസ്ഥാന പാർട്ടിയിലെ ഗ്രൂപ്പ് പ്രവർത്തനവും, തനിക്ക് കേരളത്തിൽ തന്നെ എപ്പോഴും നിൽക്കേണ്ടി വരുന്ന പ്രശ്‌നവും അദ്ദേഹം കേന്ദ്രനേതൃത്വവുമായി ചർച്ച ചെയ്തിട്ടുണ്ട്.
കൃഷ്ണദാസ് പക്ഷം പിന്തുണയ്ക്കുന്ന എം.ടി രമേശും പരിഗണനാപട്ടികയിലുണ്ട്. എന്നാൽ സുരേന്ദ്രൻ പക്ഷത്തിന് ഇത് സ്വീകാര്യമല്ല.
സുരേന്ദ്രൻ സ്ഥാനത്ത് തുടരുന്നില്ലെങ്കിൽ പ്രായോഗികമായി രാഷ്ട്രീയം കൈകാര്യം ചെയ്യാൻ കഴിയുന്ന വി.മുരളീധരനെ അദ്ധ്യക്ഷനാക്കണമെന്ന ആവശ്യമാണ് അവർ മുന്നോട്ട് വെയ്ക്കുന്നത്.
സുരേന്ദ്രനെതിരെ സംസ്ഥാനത്ത് നിന്നും നിരവധി പരാതികൾ കേന്ദ്ര നേതൃത്വത്തിന് ലഭിച്ചെങ്കിലും സംസ്ഥാനത്ത് മികച്ച രീതിയിൽ പാർട്ടിക്ക് സുരേന്ദ്രൻ നേതൃത്വം നൽകിയെന്നാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.
അതുകൊണ്ട് തന്നെ