രാഹുലുമായി വേദി പങ്കിട്ട ബിജെപിയുടെ പാലക്കാട് ന​ഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ വെട്ടിൽ: പ്രമീളയോട് വിശദീകരണം തേടി ബിജെപി നേതൃത്വം

ലൈം​ഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയുടെ പരിപാടികളിൽ നിന്നും ബിജെപി വിട്ടുനിന്നിരുന്നു

New Update
prameela

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ബിജെപി സമരം പ്രഖ്യാപിച്ചിരിക്കെ, രാഹുലുമായി വേദി പങ്കിട്ട പാലക്കാട് ന​ഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരന്റെ നടപടി വിവാദമാകുന്നു.

Advertisment

നഗരത്തിലെ സ്റ്റേഡിയം ബൈപാസ് ലിങ്ക് റോഡ് ഉദ്ഘാടനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കൊപ്പം പാലക്കാട്‌ നഗരസഭ ചെയർപേഴ്സണും പങ്കെടുത്തത്.

rahul mankoottathil

ഇന്നലെ നടന്ന റോഡ് ഉദ്ഘാടന പരിപാടിയിലാണ് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ബിജെപി ചെയർപേഴ്സൺ പ്രമീള ശശിധരൻ പങ്കെടുത്തത്.

രാഹുലിനെ പൊതു പരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്.

 ലൈം​ഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയുടെ പരിപാടികളിൽ നിന്നും ബിജെപി വിട്ടുനിന്നിരുന്നു.

പൊതുപരിപാടികളിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തടയുമെന്ന് ബിജെപിയും സിപിഎമ്മും പ്രഖ്യാപിച്ചിരുന്നു.

Jharkhand BJP asked to remove 'malicious' post, explain poll code breach by panel

 എന്നാൽ കെഎസ്ആർടിസി ബസ്സിൻ്റെ ഉദ്ഘാടനത്തിനും റോഡ് ഉദ്ഘാടനത്തിനും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കെടുത്തിരുന്നു.

രാഹുലിനൊപ്പം പങ്കെടുത്ത പ്രമീള ശശിധരനെ പിന്തുണച്ചും വിമർശിച്ചും ബിജെപി നേതാക്കൾ രം​ഗത്തെത്തി. മുതിർന്ന നേതാക്കൾ പ്രമീളയോട് പ്രാഥമിക വിവരങ്ങൾ തേടി.

Advertisment