/sathyam/media/media_files/2025/11/03/rajesh-2025-11-03-12-03-12.jpg)
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ തങ്ങളുടെ കൈപിടിയിലൊതുക്കാൻ ലക്ഷ്യമിട്ട് മൂന്ന് മുന്നണികളും.
നഗരസഭ തിരഞ്ഞെടുപ്പിൽ ബിജെപി മുൻ ജില്ലാ അധ്യക്ഷനായ വി വി രാജേഷിനെ കവടിയാറിൽ മത്സരിപ്പിക്കാൻ ബിജെപിയിൽ ആലോചന നടക്കുന്നതായാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്.
ബിജെപി സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിലാണ്.
വാർഡ് തലങ്ങളിൽ നിന്നുള്ള മൂന്നംഗ സ്ഥാനാർത്ഥി പട്ടിക ജില്ലാ നേതൃത്വത്തിന് കൈമാറി.
സംസ്ഥാന അധ്യക്ഷന്റെ അനുമതിയോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഒരാഴ്ചക്കുള്ളിൽ നടക്കും. വി വി രാജേഷ്, മഹേശ്വരൻ നായർ, തമ്പാനൂർ സതീഷ്, എം ആർ ഗോപൻ, കരമന അജിത്,വിവി ഗിരി, എസ് കെ പി രമേശ്, പാപ്പനംകോട് സജി,സിമി ജ്യോതിഷ് ,ആശ നാഥ്,മഞ്ജു ജി എസ് തുടങ്ങിയ നേതാക്കൾ സ്ഥാനാർത്ഥികൾ ആകും.
71 വാർഡുകളിലാണ് ബിജെപിക്ക് സ്വാധീനമുള്ളത്. നഗരസഭ പിടിക്കാൻ നേതാക്കളെ കളത്തിലിറക്കിയിരിക്കുകയാണ് ബിജെപി.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് തിരുവനന്തപുരം നഗരസഭയുടെ ചുമതലയാണുള്ളത്.
നേതാക്കളുടെ നേതൃത്വത്തിൽ പദയാത്രകൾ സംഘടിപ്പിക്കും. സംസ്ഥാന നേതാക്കൾ മത്സരിക്കാൻ ഉദ്ദേശിക്കുന്ന നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചാണ് പദയാത്രകൾ നടക്കുക.
രാജീവ് ചന്ദ്രശേഖർ നേമം, വി മുരളീധരൻ-കഴക്കൂട്ടം, എസ് സുരേഷ് കോവളം – നേമം, വി വി രാജേഷ് – വട്ടിയൂർക്കാവ്, R ശ്രീലേഖ റിട്ട് ഐപിഎസ് -തിരുവനന്തപുരം സെൻട്രൽ, കരമന ജയൻ – തിരു സെൻട്രൽ എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളുടെ പട്ടികയും സ്ഥലവും ബിജെപി നിശ്ചയിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us